manmohan_singh-rw

ശ്രീനഗര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാശ്മീര്‍ സന്ദര്‍ശനം ഇന്ന്. അനന്ദ് നഗര്‍ ഖാസിഗുണ്ട് സെക്ഷന്‍ റെയില്‍വെ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കാശ്മീരിലെത്തുന്നത്. ഹുറിയത് കോണ്‍ഫ്‌റന്‍സ് അടക്കമുള്ള കാശ്മീരി സംഘടനകളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പൊതു ജനങ്ങളെ അബിസംബോധന ചെയ്യുന്ന അനന്ദനഗില്‍ നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം കുറക്കുന്നതിനെക്കുറിച്ചും സൈനികര്‍ക്കുള്ള പ്രത്യേക അധികാരത്തില്‍ കുറവ് വരുത്തുന്നതിനെക്കുറിച്ചുമും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടാകുമെന്നാണ് കരുതുന്നത്.

വടക്ക് തെക്ക് കാശ്മീരിനെ ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍പാതയാണ് ഖാസിഗുണ്ട്-ബാലാമുല്ല റെയില്‍പാത. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പാത യാഥാര്‍ഥ്യമാകുന്നത്. റോഡ് മാര്‍ഗം നിലവില്‍ നാലു മഇക്കൂറുള്ള ഈ റൂട്ടിലെ യാത്ര ടെയ്രിനിലൂടെ രണ്ട് മണിക്കൂറായി ചുരുങ്ങും. ചരക്കു കടത്തിന് 10,000 രൂപ ചെലവായിരുന്നത് 2,000മായി ചുരുങ്ങും.