എഡിറ്റര്‍
എഡിറ്റര്‍
കളങ്ങളിലെ കരുക്കള്‍ക്കധിപന്‍ കാള്‍സണ്‍ സംസാരിക്കുന്നു
എഡിറ്റര്‍
Saturday 23rd November 2013 3:56pm

lineനല്ല നീക്കങ്ങള്‍ നടത്താനായി താന്‍ പരിശ്രമിക്കുന്നതേയുള്ളു എന്ന വിനയാന്വിതനാകുന്ന കാള്‍സണിന്റെ ആദ്യ ഗുരുക്കന്‍മാര്‍ സ്വന്തം സഹോദരിമാര്‍ തന്നെയാണ്. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലൂടെ കളിച്ചു വളര്‍ന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. കരുക്കളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ പഠിച്ചു തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹം തന്റെ പ്രതിഭാവിലാസം പ്രകടിപ്പിച്ചിരുന്നു.lineMagnus-Carlsen

lineഫേസ് ടു ഫേസ്/ മാഗ്നസ് കാള്‍സണ്‍
മൊഴിമാറ്റം/ ആഷ രാജു

line

കിരീടം വെയ്ക്കാത്ത രാജാക്കന്‍മാര്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ഈ ഇരുപത്തിരണ്ടുകാരന്‍ കിരീടം വെച്ച രാജാവ് തന്നെയാണ്. ലോക ചെസ് ചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പൊന്‍ തൂവല്‍ ചൂടിയ കിരീടം.

നല്ല നീക്കങ്ങള്‍ നടത്താനായി താന്‍ പരിശ്രമിക്കുന്നതേയുള്ളു എന്ന വിനയാന്വിതനാകുന്ന കാള്‍സണിന്റെ ആദ്യ ഗുരുക്കന്‍മാര്‍ സ്വന്തം സഹോദരിമാര്‍ തന്നെയാണ്. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലൂടെ കളിച്ചു വളര്‍ന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.  കരുക്കളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ പഠിച്ചു തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹം തന്റെ പ്രതിഭാവിലാസം പ്രകടിപ്പിച്ചിരുന്നു.

പത്ത് വയസ്സു മുതല്‍ ടൂര്‍ണമെന്റിലെ വിജയങ്ങള്‍ കാള്‍സണ് കൂട്ടായി. അന്നു മുതല്‍ ഓരോ ദിവസവും മണിക്കൂറുകളോളം ചെസ് ബോര്‍ഡിന് മുന്നിലാണ് ചെലവഴിക്കുന്നത്.

പതിമൂന്നാം വയസ്സില്‍ തന്നെ ചെസ് ലോകത്തെ ഏറ്റവും ഉയര്‍ന്ന  പദവിയായ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അന്ന് ഈ പദവി സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയായിരുന്നു കാള്‍സണ്‍.

പത്തൊന്‍പതാം വയസ്സില്‍ ലോക ഒന്നാം നമ്പറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കാള്‍സണ്‍.

ചെസിന്റെ  ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ഈ നോര്‍വേക്കാരന്റെ പേരിലാണ്. 2013 ജനുവരിയില്‍ കാള്‍സണിന്റെ ഫിഡെ റേറ്റിങ് 2861 ആയിരുന്നു. ഇപ്പോള്‍ വെറും 22 വയസ് മാത്രമുള്ള അദ്ദേഹം വരും വര്‍ഷങ്ങളില്‍  ഇത് മെച്ചപ്പെടുത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

കംപ്ലീറ്റ് ചെസ് പ്ലെയര്‍ എന്നു തന്നെ അദ്ദേഹത്തെ കുറിച്ച് പറയാം.  ഓപ്പണിങ്, മിഡില്‍ ഗെയിം, എന്‍ഡ് ഗെയിം എല്ലാത്തിലും കാള്‍സണിന്റെ മികവ് അപാരമാണ്.

viswanathan-anandഅദ്ദേത്തിന്റെ ഓര്‍മ്മശക്തിയും അത്ഭുതാവഹമാണ്. പതിനായിരം ഗെയിമുകള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയും. ബോര്‍ഡിലേയ്ക്ക് നോക്കാതെ കണ്ണടച്ചിരുന്ന് പത്ത ഗെയിമുകള്‍ കളിക്കുന്നതും ഈ ചെസ് മാന്ത്രികന് നിസാരം.

മണിക്കൂറുകളോളം കരുക്കളിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നത് ശരീരത്തിന് ശരിക്കുമൊരു പരീക്ഷണം തന്നെയാണ്. ഇത് മറികടക്കാനായി ശാരീരികമായി എപ്പോഴും ഫിറ്റ് ആയിരിക്കാനും കാള്‍സണ്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

മണിക്കൂറുകള്‍ നീളുന്ന നീക്കങ്ങളിലൂടെ എതിരാളിയുടെ ക്ഷമ നശിപ്പിച്ച് തെറ്റായ നീക്കങ്ങളിലേയ്ക്ക് പ്രലോഭിപ്പിച്ച് പരാജയപ്പെടുത്തുകയാണ് പൊതുവെ അദ്ദേഹത്തിന്റെ ശൈലി. ഇത്തവണ വിശ്വനാഥന്‍ ആനന്ദും ആ കെണിയില്‍ വീണു.

ലോകചെസ് കിരീടം നേടി കരുക്കള്‍ക്കധിപനായ കാള്‍സണ്‍ സംസാരിക്കുന്നു എതിരാളി വിശ്വനാഥന്‍ ആനന്ദിനെക്കുറിച്ച്, ഇന്ത്യ എന്ന അനുഭവത്തെക്കുറിച്ച്…

വിശ്വനാഥന്‍ ആനന്ദിനെകുറിച്ച്

വളരെക്കാലം അദ്ദേഹം ലോകചാമ്പ്യനായിരുന്നു. എക്കാലത്തെയും മികച്ചവരില്‍ ഒരാള്‍. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തെക്കാള്‍ മികച്ചതായി കരുക്കള്‍ നീക്കാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും ഒരുപാട് സന്തോഷമുണ്ട്. കാന്‍ഡിഡേറ്റ്‌സിലൂടെ അദ്ദേഹം തിരിച്ചു വരുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയിലെ എന്റെ ആദ്യഅനുഭവം വളരെ മികച്ചതായിരുന്നു. മത്സരം ഇങ്ങനെ അവസാനിച്ചതില്‍ എനിക്ക് ദു:ഖമുണ്ട്.

മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ച്

ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി ഓപ്പണിങ്‌സുകളെ കുറിച്ചാണ് മിക്കവാറും ഞാന്‍ ചിന്തിക്കുന്നത്. എന്‍ഡ് ഗെയിം, മിഡില്‍ ഗെയിം, കണക്കുകൂട്ടലുകള്‍ ഇതൊക്കെ ടൂര്‍ണമെന്റ് പരിശീലനത്തിനിടയില്‍ തന്നെ സംഭവിക്കുന്നതാണ്. അങ്ങനെ നോക്കിയാല്‍ ഇതിലൊന്നും ഞാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ഇത്  എന്റെ പ്രധാന ശക്തികളിലൊന്നാണ്.

തെറ്റായ നീക്കങ്ങളിലേയ്ക്ക് ആനന്ദിനെ ആകര്‍ഷിച്ചോ

തീര്‍ച്ചയായും. ലോകചാമ്പ്യന്‍ഷിപ്പാകുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാകൂം. ചരിത്രം അതാണ് വെളിപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങേണ്ടി വരും. അവസാനം കാര്യങ്ങള്‍ ശരിയായ ദിശയിലെത്തും. അദ്ദേഹം ചെയ്ത തെറ്റുകള്‍ അസാധാരണവും അത്ഭുതകരവുമായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ മത്സരത്തില്‍ ഞാന്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. അദ്ദേഹത്തെ ഒരുപാട് സമയം ബോര്‍ഡിലിരുത്തി കളിക്കാന്‍ നിര്‍ബന്ധിക്കുക.

മത്സരത്തെ സ്വാധീനിച്ച ബോര്‍ഡിന് പുറത്തെ തന്ത്രങ്ങളെക്കുറിച്ച്

ചെസില്‍ ഭൂരിഭാഗം ഗെയിമുകളും തീരുമാനിക്കപ്പെടുന്നത് ബോര്‍ഡിലാണ്. കുറച്ചൊക്കെ മന:ശാസ്ത്രപരമായ പോരാട്ടങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

എത്ര ഗെയിമുകളില്‍ വിജയിക്കുമെന്നാണ് കരുതിയിരുന്നത്

ഒരിക്കലും  വിചാരിച്ചിരുന്നില്ല. ഒരു ഗെയിമിലെങ്കിലും ആനന്ദിനെ പരാജയപ്പെടുത്തിയാല്‍ അത് വലിയ കാര്യം എന്നായിരുന്നു വിചാരിച്ചിരുന്നത്.

നോര്‍വെയില്‍ ചെസ്സിന്റെ സ്ഥാനം

മത്സരം ടി.വിയില്‍ സംപ്രേഷണം ചെയ്തിരുന്നു. ചെസ്സ് കളിക്കാത്തവരുള്‍പ്പെടെ നിരവധിയാളുകള്‍ ഇത് കണ്ടിരുന്നു. നോര്‍വെയില്‍ മാത്രമല്ല ലോകത്താകെയും ഇത് ചെസ്സിന് ഗുണകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കടപ്പാട്/ ടൈംസ് ഓഫ് ഇന്ത്യ

Advertisement