ലണ്ടന്‍:  ലണ്ടന്‍ ചെസ് ക്ലാസിക് മത്സരത്തില്‍ ചോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് സമനില. ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹവലിനോടാണ്  ആനന്ദ് സമനില വഴങ്ങിയത്.

ആനന്ദിന്റെ 11ാമത്തെ സമനിലയാണിത്. മോസ്‌കോയിലെ താല്‍മെമ്മോറിയിലെ 9 സമനിലയും  ഇംഗ്ലീഷ് ഗ്രാന്റ്മാസ്റ്റര്‍ മൈക്കല്‍ ആദംസിനോട് വഴങ്ങിയ ആദ്യ സമനിലയുമുള്‍പ്പെടെയാണിത്. ഹവലിനും ആനന്ദിനുമൊപ്പം മത്സരത്തില്‍ രണ്ട് പോയിന്റുകള്‍ നേടി ആനന്ദിപ്പോള്‍ ആറാം സ്ഥാനത്താണ്.

Subscribe Us:

യു.എസിന്റെ ഹില്‍കറു നകമുറയുമായുള്ള മത്സരത്തില്‍ പൊരുതി ജയിച്ച ലോക ഒന്നാംനമ്പര്‍ മോന്‍ഗസ് കാര്‍ലസ് ഏഴ് പോയിന്റുകളുമായി മത്സരത്തില്‍ ലീഡ് ചെയ്യുകയാണ്. ഇംഗ്ലണ്ടിന്റെ ലൂക്ക് മെക് ഷെയ്‌നാണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിലെ ആദ്യ വിജയത്തിലൂടെ തന്നെ മെക് ഷെയ്ന്‍ അഞ്ച് പോയിന്റാണ് നേടിയത്. മെക്കല്‍ ആദംസിനെയാണ് മെക് ഷെയ്ന്‍ പരാജയപ്പെടുത്തിയത്.

ആനന്ദ് അടുത്തിടെയായി അത്ര ഫോമിലല്ല. ബില്‍ബാവോ ഫൈനല്‍ മാസ്റ്റേഴ്‌സിലും, ടാല്‍ മെമ്മോറിയയിലെയും മത്സരഫലങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.

Malayalam news

Kerala news in English