Categories

ചെസ് അക്കാദമി പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല: ആനന്ദ്

anandകോയമ്പത്തൂര്‍: ഇന്ത്യയില്‍ ചെസ്സ് അക്കാഡമി എന്ന തന്റെ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു പോയിട്ടില്ലെന്നും തന്റെ സമയക്കുറവാണ് ആശയം നടപ്പില്‍ വരുത്താന്‍ വിലങ്ങ് തടിയാവുന്നതെന്നും ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്. മദ്രാസ് എന്‍.ഐ.ഐ.ഐ.ടിയുടെ മൈചാംപ് ചെസ്സ് പരിശീലന പദ്ധതിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആനന്ദ്.

ചെസ്സ് ഒരു പരമ്പരാഗത ഗെയിം അല്ലാത്തത് കൊണ്ടാണ് ഇന്ത്യയില്‍ ജനകീയമാകാത്തതെന്ന് ഒരു ചോദ്യത്തിനുത്തരമായി ആനന്ദ് പറഞ്ഞു. എന്‍.ഐ.ഐ.ടിയുടെ മൈചാംപ് പദ്ധതിയുമായി സഹകരിച്ച് ചെസ്സിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും, ഇതിനായി അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആനന്ദ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.