തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റു കുറയാനുളള കാരണം അന്വഷിക്കുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തെ വിശകലനംചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വിജയിച്ചുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാവാഞ്ഞതിന് താനുള്‍പ്പടെയുള്ളവര്‍ ഉത്തരവാദികളാണ്. കോഴിക്കോട്. ഇടുക്കി. കൊല്ലം എന്നീ ജില്ലകളില്‍ യുഡിഎഫിന്റെ പരാജയത്തിനു കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞടുപ്പുഫലത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചതാണ് യുഡിഎഫിന് സീറ്റു കുറയാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നു വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

യുഡിഎഫ് സഖ്യകക്ഷിയാണ്.അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനു മാത്രം തീരുമാനമെടുക്കുക എന്നത് അസാധ്യമാണ്.ഇതിനു കൂട്ടായ ചര്‍ച്ച ആവശ്യമാണ്. വ്യക്തിപരമായ അഭിപ്രായങ്ങളോ തീരുമാനങ്ങളോ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുക്കും.