എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ആനന്ദിന് ജയം
എഡിറ്റര്‍
Tuesday 22nd May 2012 9:31am

മോസ്‌കോ: ഒടുവില്‍ ആനന്ദ് തിരിച്ചടിച്ചു. ഏഴാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫന്‍ഡില്‍നിന്നേറ്റ പരാജയത്തിന് എട്ടാം റൗണ്ടിലാണ് വിശ്വനാഥന്‍ ആനന്ദ് കരുത്ത് തെളിയിച്ചത്. ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ തന്റെ ആദ്യജയത്തോടെ ആനന്ദ് സ്‌കോര്‍ തുല്യമാക്കി (4-4).

വെള്ളക്കരുക്കളുമായി ക്വീന്‍പോണ്‍ ഓപ്പണിങ് തിരഞ്ഞെടുത്ത ആനന്ദിനെതിരെ വീണ്ടും ഗ്രുണ്‍ഫെല്‍ഡ് പ്രതിരോധത്തില്‍ തുടങ്ങിയെങ്കിലും മൂന്നാംനീക്കത്തില്‍ത്തന്നെ ഗെല്‍ഫന്‍ഡ് വ്യതിചലിച്ചു.

ഏഴാം ഗെയിമിലെ പരാജയത്തില്‍നിന്ന് ആനന്ദ് ലോക ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും കുറച്ചുനീക്കങ്ങള്‍ കണ്ട കളികളിലൊന്നില്‍ വിജയിച്ചുകൊണ്ടാണ്. രാജ്ഞിക്കായി ഒരുക്കിയ കെണിയില്‍ വീണ ഗെല്‍ഫന്‍ഡ് 17 നീക്കങ്ങളില്‍ പരാജയം സമ്മതിച്ചു. ഇന്നു കളിയില്ല. ഒന്‍പതാം ഗെയിം നാളെ നടക്കും.

Advertisement