Categories

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീനയെ മുട്ടുകുത്തിച്ച് അന ഇവനോവിക്

ana

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ മുട്ടുകുത്തിച്ച് സെര്‍ബിയയുടെ അന ഇവനോവിക് താരമായി.

നാലാം റൗണ്ടിലായിരുന്നു അനയുടെ മികച്ച പെര്‍ഫോമന്‍സ്. സ്‌കോര്‍, 4-6 6-3 6-3.

2012 ലെ യു.എസ് ഓപ്പണിന് ശേഷം ആദ്യ ഗ്രാന്‍സ് ലാം ക്വാര്‍ട്ടര്‍ഫൈനല്‍ വിജയം ഉറപ്പിക്കാനുള്ള സെറീനയുടെ നീക്കത്തിനുള്ള തിരിച്ചടിയായിരുന്നു മത്സരം.

ഞാന്‍ നന്നായി കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകടനങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായി ഇവനോവിക് പ്രതികരിച്ചു.

സെമി ഫൈനലില്‍ കാസി ഡെലക്വോയെയാണ് ഇവനവോവിക് നേരിടേണ്ടി വരിക.

കാസിയുമായുള്ള മത്സരം കടുത്തതായിരിക്കുമെന്നാണ് ഇവനോവിക് പറയുന്നത്. അവരുമായി മുന്‍പ് ഞാന്‍ കളിച്ചിട്ടില്ല. എന്നാല്‍ അവരും എന്നെ പോലെ തന്നെ ഒരു താരമാണ്. എനിക്കുള്ള പോലെ തന്നെ സമ്മര്‍ദ്ദം അവര്‍ക്കും ഉണ്ടാകും. – ഇവനോവിക് പറഞ്ഞു.