എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസിലെ പ്രതിയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ
എഡിറ്റര്‍
Thursday 6th July 2017 3:22pm

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവഹ ചടങ്ങില്‍ സി.പി.ഐ.എം എം.എല്‍.എ. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് ടി.പി വധക്കേസിലെ അഞ്ചാം പ്രതിയായ ഷാഫിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നത്.

ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി പരോളില്‍ ഇറങ്ങിയാണ് വിവാഹത്തിനെത്തിയത്. കൊയിലാണ്ടിയില്‍ വെച്ചാണ് വിവാഹം. കൊലപാതകം നടന്നതു മുതല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ല എന്നാണ് സി.പി.ഐ.എം പറഞ്ഞിരുന്നത്.


Also Read: ഈ അവാര്‍ഡ് ഞാനര്‍ഹിക്കുന്നുണ്ടോയെന്നറിയില്ല; ഇത് ഞാന്‍ വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നു: പുരസ്‌കാരവേദിയില്‍ നിവിന്‍പോളി


ബുധനാഴ്ച രാത്രിയാണ് എം.എല്‍.എ ഷാഫിയുടെ വീട്ടിലെത്തിയത്. വ്യാഴാഴ്ചത്തെ വിവാഹത്തിന് മുന്നോടിയായി അടുത്ത സുഹൃത്തുക്കള്‍ക്ക് നടത്തിയ വിവാഹ സല്‍ക്കാരത്തിലാണ് ഷംസീര്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്.

നേരത്തേ കേസിലെ മറ്റൊരു പ്രതിയായ കിര്‍മാണി മനോജുമായി ഫോണില്‍ സംസാരിച്ചുവെന്ന് ആരോപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയ്ക്കും ആര്‍.എം.പി നേതാക്കള്‍ക്കുമെതിരെ ഷംസീര്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസമാണ് കോടതി തള്ളിയത്.

Advertisement