എഡിറ്റര്‍
എഡിറ്റര്‍
ആന്‍ ഫ്രേസര്‍ വേഗമേറിയ വനിത
എഡിറ്റര്‍
Sunday 5th August 2012 10:34am

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി രണ്ടാം തവണയും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ഓടിക്കയറി. ഒളിമ്പിക്‌സ് 100 മീറ്റര്‍ 10.75 സെക്കന്റ് കൊണ്ട് ഓടിയെത്തിയാണ് ഫ്രേസര്‍ സ്വര്‍ണ്ണം നേടിയത്

Ads By Google

അമേരിക്കയുടെ കാര്‍മെലീഞ്ഞ ജെറ്റര്‍ 10.78 സെക്കന്റില്‍ വെള്ളിയും  ജമൈക്കയുടെ വെറോണിക്ക കാംബല്‍ ബ്രൗണ്‍ 10.81 സെക്കന്റില്‍ വെങ്കലവും നേടി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫ്രേസര്‍ വേഗമേറിയ താരമാകുന്നത്. ബെയ്ജിങ് ഒളിമ്പിക്‌സിലും ഫ്രേസര്‍ തന്നെയായിരുന്നു വേഗമേറിയ വനിത. 10.78സെക്കന്റുകൊണ്ടാണ് ബെയ്ജിങ്ങില്‍ ഫ്രേസര്‍ സ്വര്‍ണ്ണം നേടിയത്. 100 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടുന്ന ആദ്യ ജമൈക്കന്‍ വനിയെന്ന ബഹുമതി ഇതോടെ ഫ്രേസര്‍ സ്വന്തമാക്കിയിരുന്നു.

അമേരിക്കയുടെ ഗെയില്‍ ഡീവേഴ്‌സിന് ശേഷം ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി രണ്ടു തവണ 100 മീറ്റര്‍ ജേതാവാകുന്ന താരമെന്ന ബഹുമതിയും ഇതോടെ ഫ്രേസറിന് സ്വന്തം. 1992, 1996 എന്നീ ഒളിമ്പിക്‌സിലായിരുന്നു ഗെയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

ജമൈക്കയുടെ  തന്നെ സൂപ്പര്‍ താരമായ അസഫ പവലാണ് ഫ്രേസറിന്റെ പരിശീലന പങ്കാളി.

Advertisement