എഡിറ്റര്‍
എഡിറ്റര്‍
കാട് കത്തിക്കുന്നവര്‍, നാട് മുടിക്കുന്നവര്‍, കാട്ടുകള്ളന്‍മാര്‍
എഡിറ്റര്‍
Tuesday 25th March 2014 3:54pm

കാടൊക്കെ കത്തിച്ചുകളഞ്ഞ് അവിടെയൊക്കെ ജനവാസ മേഖലയാക്കാനുള്ള മുന്നറിയിപ്പുണ്ട്. പള്ളിക്കാരും പട്ടക്കാരും പാറമടക്കാരും റിസോര്‍ട്ടുകാരും കോളേജ് ആശുപത്രിക്കച്ചവടക്കാരും  സഹ്യപര്‍വ്വതത്തിനെ സംരക്ഷിക്കുന്നതിന് എതിര് നില്‍ക്കുന്നവരുമെല്ലാം ഇപ്പോള്‍ തീപ്പന്തവുമായി കാട്ടിലേക്കിറങ്ങിയിരിക്കുകയാണ്.


wayanad-fire

line

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

line
Babu-bharadwaj-Edito-Real”പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍” ഒരു പഴഞ്ചൊല്‍ കഥയാണ്. വാഴ വെട്ടാന്‍ തക്കം കാത്തിരിക്കുന്നവര്‍ക്ക്  പുര കത്തുന്നത് ആവേശകരമായിരിക്കും. എന്നാല്‍ വാഴ വെട്ടാന്‍ വേണ്ടി പുരകത്തിക്കുന്നവര്‍ സഹ്യപര്‍വ്വതത്തില്‍ ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്.

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിന് ഒരു ന്യായം പറയാറുണ്ട്. തീ അണയ്ക്കാനാണല്ലോ വാഴ വെട്ടിയത് എന്ന്. ഇപ്പോള്‍ പുര കത്തിക്കലിനും വാഴ വെട്ടലിനും അത്തരം ന്യായങ്ങള്‍ ഒന്നും പറയാനില്ല.

വെട്ടിത്തീര്‍ക്കാനും കത്തിച്ചുകളയാനും കഴിയാതിരുന്ന കാടൊക്കെ ഒന്നിച്ച് കത്തിച്ചുകളയണം. അത്രമാത്രം. പിന്നെ പരിസിഥിതി വാദികളും സര്‍ക്കാരും മനുഷ്യസ്‌നേഹികളും ”കാട് കാട്” എന്ന് പറഞ്ഞ് വിലപിക്കുകയില്ലല്ലോ.

സഹ്യപര്‍വ്വതത്തിലെ പാറയും മണലും മരവും ഒക്കെ യഥേഷ്ടം കൊള്ളയടിക്കാമല്ലോ? ഒടുക്കം സഹ്യപര്‍വ്വതം വെട്ടിനിരത്താമല്ലോ. ഇപ്പോള്‍ത്തന്നെ പരിസ്ഥിതി ലോലപ്രദേശം റിപ്പോര്‍ട്ടെഴുതി ചുരുക്കിച്ചുരുക്കി ഇല്ലാതാക്കിക്കഴിഞ്ഞു.

അവിടുത്തെ കാടും മരങ്ങളും മൃഗങ്ങളും എല്ലാത്തരം ജീവജാലങ്ങളും ഉറവകളും മണ്ണും മഴയും തണുപ്പുമൊക്കെ ഇല്ലെന്നുള്ള രേഖ ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങിനെ രേഖയില്‍ ഇല്ലാതാക്കിക്കഴിഞ്ഞ ഒന്നിനെ ഹരിച്ചും ഗുണിച്ചും ഇല്ലാതാക്കാനാണ് ഈ കാട് കാണിക്കല്‍.

ആരെങ്കിലും കാടെന്നുപറഞ്ഞാല്‍ അവിടെയൊന്നും കാടില്ലല്ലോ എന്ന് പറയുന്ന അവസ്ഥ ഉണ്ടാക്കണം, അതാണ് ഈ ”തീപ്പെടലി”ന്റെ കാര്യവും കാരണവും. ”തീപ്പെടല്‍” എന്ന വാക്കിന്റെ അര്‍ത്ഥം ”മരണം’ എന്നാണ്. കൊച്ചിരാജാക്കന്‍മാരുടെ മരണത്തെ ”തീപ്പെട്ടു” എന്നാണ് പറയാറ്. അത്തരം ഒരു തീപ്പെടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഹരിത മേല്‍ക്കൂരയാണിപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്നത്. തണുപ്പും തണലും മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥ തന്നെയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

വേനല്‍ക്കാലത്ത് ചിലപ്പോഴൊക്കെ സംഭവിക്കാറുള്ള സാധാരണ കാട്ടുതീ അല്ലയിത്. ഉല്ലാസ സഞ്ചാരികള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്ന കാട്ടുതീയും അല്ല. അത് ‘തീ കൊണ്ട് കളിക്ക’ലാണ്. ഇത് തീക്കളിയാണ്. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. കരുതിക്കൂട്ടി കാടുകള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്.

ആര്‍ക്കാണ് കാട്ടുതീ കണ്ട് രസിക്കാനിത്ര താല്‍പ്പര്യം. തീയില്‍ പരന്നുകൊണ്ടിരിക്കുന്ന കസ്തൂരിമണം  ആരാണിതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ശരിയുത്തരമാണ്. പുതിയ കരട് വിജ്ഞാപനവുമായി ഇതിന് ബന്ധമുണ്ട്. പരിസ്ഥിതി ലോലപ്രദേശങ്ങളെ പുനര്‍ നിര്‍ണ്ണയം ചെയ്യുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍  സന്ദേശമുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement