എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് വേണ്ടി അമൂലിന്റെ പുതിയ പരസ്യം
എഡിറ്റര്‍
Wednesday 13th November 2013 11:14am

amul

ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടതുമുതല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഏറ്റവും നല്ല യാത്രയയപ്പ് നല്‍കാനുള്ള തിടുക്കത്തിലാണ് എല്ലാവരും.

വാങ്കഡേ സ്റ്റേഡിയത്തില്‍ നാളെ സച്ചിന്റെ അവസാന മത്സരം ആരംഭിക്കാനിരിക്കേ സച്ചിന് മികച്ച യാത്രയയപ്പ് നല്‍കാനൊരുങ്ങുകയാണ് ക്ഷീരോത്പന്ന നിര്‍മാണ കമ്പനിയായ അമൂല്‍.

കുട്ടി സച്ചിന്റെ രൂപ സാദൃശ്യമുള്ള കാര്‍ട്ടൂര്‍ കഥാപാത്രം ബാറ്റ് ചെയ്യുന്നതിനിടയില്‍ ബട്ടറും ബ്രഡും കഴിക്കുന്ന പരസ്യമാണ് അമൂല്‍ പുറത്തിറക്കിയിരിക്കുന്നത്.

”India retires hurt!’ and ‘Master Butter.’ എന്ന കുറിപ്പും പരസ്യത്തിനൊപ്പമുണ്ട്. കുട്ടി സച്ചിനൊപ്പം അമൂല്‍ കുട്ടിയും പരസ്യത്തിലുണ്ട്.

നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് നടക്കുന്നത്. സച്ചിന്റെ ഇരുന്നാറാമത്തെ ടെസ്റ്റ് കൂടിയാണ് നാളെ ആരംഭിക്കുന്നത്. ജന്മനാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗംഭീര യാത്രയയപ്പാണ് സച്ചിന് ആരാധകരും സംഘാടകരും ഒരുക്കിയിരിക്കുന്നത്.

Advertisement