Categories

വിദ്യാര്‍ത്ഥി സംഘര്‍ഷം: അലിഗര്‍ യൂണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചു

aligarh-univercity

അലിഗര്‍:അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവരില്‍ 6 പേരുടെ നില ഗുരുതരമാണ്. ഏറ്റുമുട്ടലിനിടെ വെടിവെയ്പുണ്ടായതായും കോളേജ് സാമഗ്രികള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേയും പശ്ചിമ ഉത്തര്‍പ്രദേശിലെയും രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യൂണിവേഴ്‌സിറ്റിക്ക് തൊട്ടടുത്തുള്ള സക്കരിയ മാര്‍ക്കറ്റില്‍വെച്ച് ഈ ഗ്രൂപ്പുകള്‍ തമ്മില്‍ കലഹമുണ്ടായത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കണ്‍ട്രോളര്‍ക്ക് പരാതി നല്‍കാന്‍ പോയതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് വിദ്യാര്‍ത്ഥിനേതാവ് മുഷ്താഖ് അഹമ്മദ് പറഞ്ഞു.

സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍വിട്ടുപോകാന്‍ പറഞ്ഞതായി യുണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ റാഹത്ത് അബ്‌രാര്‍ പറഞ്ഞു. വേണ്ട മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടിയാണ് കോളേജിന് അവധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ വീഴ്ചയാണ് സംഘര്‍ഷത്തിനു കാരണമായതെന്നും കാരണക്കാര്‍ക്കെതിരെ നടപടികളെടുക്കണമെന്നും എ.എം.യു അധ്യാപകസംഘടനയുടെ മുന്‍ സെക്രട്ടറി ജംഷിദ് സിദ്ദിഖി കുറ്റപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.