ബിജു ജോണ്‍

നെതര്‍ലന്റ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ റവ.ഫാദര്‍ പ്രിന്‍സ് മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി സഭയുടെ ആരാധന ആരംഭിച്ചു. ജൂണ്‍ അഞ്ചിന് ആംസ്റ്റര്‍ഡാമിലെ മോഡര്‍ ഗോഡ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ റവ.ഫാദര്‍ പ്രിന്‍സ് മണ്ണത്തൂര്‍ വിശുദ്ധ ബലി അര്‍പ്പിച്ചു.

പ്രതിഭാ ഷിബുവിന്റെ നേതൃത്വത്തില്‍ ഗായക സംഘം ഗീതങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു.

യോഗത്തില്‍ യാക്കോബായ ദൈവമാതാവിന്റെ നാമത്തില്‍ യാക്കോബായ സുറിയാനി സഭയുടെ സര്‍വ്വീസ് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു.

പ്രദീപ്, എല്‍ബിന്‍, ബേസില്‍, സിജു, ഷിബു, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.