തിരുവനന്തപുരം: അമൃതയിലെ മെഡിക്കല്‍ പി ജിയുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നം മെഡിക്കല്‍ കൗണ്‍സിലിനു വിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ അമ്പതുശതമാനം സീറ്റുകള്‍ ഏറ്റെടുക്കുന്നത് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും.

സര്‍ക്കാരിതര മെഡിക്കല്‍ കോളേജിലെ അമ്പതുശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും സ്വാശ്രയമാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തിയ സീറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അമൃതയിലെ സീറ്റ് ഏറ്റെടുത്തില്ലെന്ന വാര്‍ത്ത പുറത്തുവന്നത്.

സ്വകാര്യമേഖലയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരു സീറ്റുപോലും സര്‍ക്കാരിനു വിട്ടുകൊടുക്കാതെ സ്വന്തംനിലയില്‍ പ്രവേശനം നടത്തിയിരുന്ന അമൃത കോടിക്കണക്കിനുരൂപ ലാഭമുണ്ടാക്കിയെന്ന ആരോപണമുയര്‍ന്നിരുന്നു.