കൊച്ചി: കല്‍പിക സര്‍വ്വകലാശാലയായത്‌കൊണ്ട് ഇഷ്ടമുള്ള ഫീസ് ഈടാക്കാമെന്ന അമൃതയുടെ വാദം തെറ്റാണെന്ന് വ്യക്തമായി. സര്‍ക്കാര്‍ നിരക്ക് അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാവൂവെന്ന യു.ജി.സി മാനദണ്ഡം അമൃത ലംഘിച്ചതായാണ് കണ്ടെത്തിയത്.

2010ല്‍ ഡീംഡ് യൂനിവേഴ്‌സിറ്റികളുടെ ഫീസ് നിരക്കുമായി ബന്ധപ്പെട്ട് യു.ജി.സി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍,യു.ജി.സി നിരക്കുകള്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാനാകൂവെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഫീസ് ഈടാക്കാന്‍ പാടില്ല. എന്നാല്‍ കല്‍പിത സര്‍വ്വകാലാശാല ആയതിനാല്‍ തങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഫീസ് ഈടാക്കാന്‍ കഴിയുമെന്നായിരുന്നു അമൃത അവകാശപ്പെട്ടിരുന്നത്.

വിഷയത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരിക്കയാണ്.