എഡിറ്റര്‍
എഡിറ്റര്‍
നിരപരാധിത്വം തെളിയിക്കാന്‍ മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് സുധീരന്‍
എഡിറ്റര്‍
Friday 7th March 2014 7:00am

v.m.sudheeran

തൃശ്ശൂര്‍: അമൃതാനന്ദമയീ മഠത്തിനെതിരായ ആരോപണത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ മഠത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കേണ്ടത് പോലെ പ്രാധാന്യമുള്ളതാണ് ആരോപണ വിധേയര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധിത്വം തെളിയിക്കുന്നത് വ്യക്തിക്കും സ്ഥാപനത്തിനും സംഘടനയ്ക്കുമെല്ലാം ഒരുപോലെ ബാധകമാണ്. നിയമം അതിന്റെ വഴിക്കുപോകണം. പ്രശ്‌നത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ ആരോപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇത്തരം വെളിപ്പെടുത്തലുകളില്‍ സ്വമേധയാ കേസെടുക്കുന്നതിനെ സംബന്ധിച്ച് തനിക്ക് കൂടുതല്‍ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement