കൊച്ചി: തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നടന്ന അമൃത ആശുപത്രിയില്‍ നഴ്‌സുമാരുടെ കൂട്ടപ്പിരിച്ചുവിടല്‍. 200 ലധികം നഴ്‌സുമാരെയാണ് ഇന്നു പിരിച്ചു വിട്ടത്. ഇന്റെണ്‍ഷിപ്പ് കാലാവധി പൂര്‍ത്തിയായെന്നു ചൂണ്ടികാട്ടിയാണ് അധികൃതര്‍ പിരിച്ചുവിട്ടത്.

എന്നാല്‍ ഇവര്‍ സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാരാണെന്നും ഇക്കാരണത്താലാണ് പിരിച്ചുവിട്ടതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി നഴ്‌സിംഗ് സംഘടനകള്‍  രംഗത്തെത്തിയിട്ടുണ്ട്.

Subscribe Us:

അതേസമയം പത്തനം തിട്ട മുത്തൂറ്റ്  ആശുപത്രിയിലും സമരത്തിന് പ്രതികാര നടപടിയെന്നോണം 30 ഓളം നഴ്‌സുമാരെ പിരിച്ചുവിട്ടിട്ടുണ്ട്.

Malayalam news, Kerala news in English