എഡിറ്റര്‍
എഡിറ്റര്‍
ചാനലിനെതിരെ നിയമനടപടിയുമായി അമൃതാനന്ദമയി; പ്രക്ഷേപണം തുടരുമെന്ന് ചാനല്‍
എഡിറ്റര്‍
Thursday 6th March 2014 7:33pm

amritha-new

കൊച്ചി: അമൃതാനന്ദമയി മഠത്തിനും അമ്മക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച് പ്രക്ഷേപണം തുടരുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൈരളി പീപ്പിള്‍ ചാനലിന് വക്കീല്‍ നോട്ടീസ്.

മഠത്തിന് വേണ്ടി നോട്ടീസ് അയച്ചിട്ടുള്ളത് രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘമാണ്.

അഭിമുഖത്തിന്റെ രണ്ടാം ഭാഗം പ്രക്ഷേപണം ചെയ്താല്‍ കോടതി കയറ്റുമെന്നും വക്കീല്‍ നോട്ടീസിലുണ്ട്. അമര്‍ചന്ദ് ആന്‍ഡ് മംഗള്‍ദാസ് എന്ന രാജ്യത്തെ ഏറ്റവും വലിയ നിയമസ്ഥാപനമാണ് ചാനലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അമ്മക്കെതിരെ ഗെയിലിന്റെ ആരോപണങ്ങള്‍ വന്നതിന് ശേഷം ആദ്യാമായാണ് അമ്മ നിയമനടപടിയുമായി വരുന്നത്. അമ്മക്ക് പുറമെ അമൃതാത്മാനന്ദ, അമൃത സ്വരൂപാനന്ദ എന്നിവരും ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മൂവരും ഗെയ്‌ലിന്റെ വെളിപ്പെടുത്തലില്‍ ആരോപണവിധേയരാണ്.

എന്നാല്‍ മാധ്യമ ധര്‍മം മുന്‍നിര്‍ത്തി ഗെയിലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇന്ന് പ്രക്ഷേപണം ചെയ്യുമെന്ന് കൈരളി പീപ്പിള്‍ ചാനല്‍ വ്യക്തമാക്കി.

Advertisement