ന്യൂദല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ശരിയായ വിചാരണക്കുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

ബിനായക് സെന്നിനെതിരെയുള്ള വിധി രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായി സെന്നിനെതിരെ ചുമത്തിയ കുറ്റം രാജ്യത്തെ കൂടുതല്‍ അസ്വസ്ഥമാക്കും. സെന്നിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിച്ച് അദ്ദേഹത്തെ സ്വതന്ത്രമാക്കണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു.

മാവോവാദികള്‍ക്ക് വേണ്ടി രാജ്യത്ത് പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ നക്‌സല്‍ ഐഡിയോളജിസ്റ്റ് നാരായണ്‍ സന്യാ3ല്‍, കൊല്‍ക്കത്തയിലെ വ്യവസായി പിയൂഷ് ഗുഹ എന്നിവരെയും സന്യാലിനൊപ്പം കോടതി ശിക്ഷിച്ചിരുന്നു.

സെന്നിനെ പീഡിപ്പിക്കുന്നതിന് പകരം ജനങ്ങളെ മാവോവാദികളില്‍ നിന്നും സുരക്ഷാ സൈന്യത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ആംനസ്റ്റിയുടെ ഏഷ്യ-പസഫിക് ഡയരക്ടര്‍ സാം സാരിഫി പറഞ്ഞു.

ബിനായക് സെന്‍ കേസിന്റെ നാള്‍വഴികള്‍