എഡിറ്റര്‍
എഡിറ്റര്‍
വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും നിയമവിരുദ്ധമാക്കിയത് അമ്പരപ്പുളവാക്കുന്നു: ആംനസ്റ്റി
എഡിറ്റര്‍
Friday 7th March 2014 8:57am

amnsety

ലണ്ടന്‍: പലയിടങ്ങളിലും വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗരതിയും ഗര്‍ഭച്ഛിദ്രവും നിയമവിരുദ്ധമാക്കിയെന്നത് അമ്പരപ്പുളവാക്കുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി.

സ്വന്തം ശരീരത്തെ നിയന്ത്രിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്നതിന് പകരം ലൈംഗിക ജീവിതത്തെ ക്രമിനല്‍വല്‍ക്കരിക്കുന്നത് ഭരണകൂടങ്ങള്‍ അവസാനിപ്പിക്കണമെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.

ശരീരത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ മനുഷ്യന് കഴിയുന്നില്ല. ഇതിന്റെയെല്ലാം പേരില്‍ ലോകത്താകമാനമുള്ള ജനങ്ങള്‍ ഭീഷണിയ്ക്കും ക്രിമിനല്‍വല്‍ക്കരണത്തിനും വിവേചനത്തിനും ഇരയാവുകയാണ്.

ലൈംഗിക പ്രത്യുല്‍പ്പാദന അവകാശങ്ങളുടെ മേലുള്ള സര്‍ക്കാരുകളുടെ നിയന്ത്രണത്തിനെതിരെ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള കാമ്പയിന്‍ സംഘടിപ്പിക്കാനും ആംനസ്റ്റി തീരുമാനിച്ചു.

ഈ നൂറ്റാണ്ടിലും പല രാജ്യങ്ങളിലും ശൈശവ വിവാഹത്തിനും ഭര്‍ത്താവ് പീഡിപ്പിക്കുന്നതിനും മാപ്പ് നല്‍കുകയാണ്. അവ മാറേണ്ടതുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷണലില്‍ അഭിപ്രായമുയര്‍ന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ആംനസ്റ്റി.

Advertisement