പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് ടാങ്കറില്‍ കൊണ്ടു പോവുകയായിരുന്ന അമോണിയം വാതകം ചോര്‍ന്നു. വാതകം ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച സമീപത്തെ സ്‌കൂളിലെ എട്ടു വിദ്യാര്‍ഥികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടിലെ തക്കലയില്‍ നിന്ന് വന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് അമോണിയം ചോര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെല്ലാം പ്ലസ് ടു വിദ്യാര്‍ഥികളാണ്.