കൊച്ചി: സുകുമാര്‍ അഴീക്കോടിനെതിരെ നല്‍കിയ എല്ലാ കേസുകളും പിന്‍വലിക്കുന്നതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. കഴിഞ്ഞദിവസം അമ്മയുടെ ഭാരവാഹിയും സാംസ്‌കാരിക മന്ത്രിയുമായ ഗണേഷ് കുമാര്‍ അഴീക്കോടിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നസെന്റിന്റെ സ്ഥിരീകരണം.

അമ്മയുടെ അടിയന്തരയോഗം ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ജയരാജ് വാര്യരുമായും, അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവുമായും ചര്‍ച്ച നടത്തിയിരുന്നു.

Subscribe Us:

തിലകനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട അഴീക്കോട്  സംഘടനയിലെ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുകേസ് കൊടുത്തത്. തിരുവനന്തപുരം കോടതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു കോടതിയില്‍ ഹാജരായിരുന്നു.

അഴീക്കോട് മോഹന്‍ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പായിരുന്നു.