എഡിറ്റര്‍
എഡിറ്റര്‍
തിലകനെ സഹായിക്കുമെന്ന് ‘അമ്മ’
എഡിറ്റര്‍
Monday 27th August 2012 9:00am
Monday 27th August 2012 9:00am

തിരുവനന്തപുരം: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന് താരങ്ങളുടെ സംഘടനയായ അമ്മ സഹായം നല്‍കും. തിലകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം നടന്‍ മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

തിലകന്റെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. ഡോക്ടര്‍മാര്‍ അതീവ ജാഗ്രതയിലാണ്. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന അഭിപ്രായമാണ് ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

നിര്‍മാതാവ് ആന്റോ ജോസഫ്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

തിലകന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ഇന്ന് രാവിലെ പുറത്തിറക്കി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തലച്ചോറിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായെന്നും ബുള്ളറ്റിനില്‍ പറയുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തിലകന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്.

ഒരു മാസം മുമ്പ് ചിത്രീകരണത്തിനിടെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് തിലകന്റെ ആരോഗ്യസ്ഥിതി മോശമായത്. ഈ മാസം 21നാണ് ശ്വാസതടസവും ഹൃദയാഘാതവും നേരിട്ട തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.