എഡിറ്റര്‍
എഡിറ്റര്‍
അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്: മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിത്തെറിച്ച് മുകേഷ്; മാധ്യമങ്ങളെ കൂക്കിവിളിച്ച് താരങ്ങള്‍
എഡിറ്റര്‍
Thursday 29th June 2017 4:29pm

കൊച്ചി: നടി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിത്തെറിച്ച് താരസംഘടനയായ അമ്മ ഭാരവാഹികള്‍. മാധ്യമങ്ങളുടെ ചോദ്യത്തോട് രോഷത്തോടെയാണ് താരങ്ങള്‍ പ്രതികരിച്ചത്. നടന്‍ മുകേഷ് ഒരുവേള മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.

‘അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത് ‘ എന്നു പറഞ്ഞായിരുന്നു മുകേഷിന്റെ ഇടപെടല്‍. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ചില താരങ്ങളുടെ സമീപനത്തെക്കുറിച്ചു ചോദിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്.

‘ഞങ്ങള്‍ക്കറിയാം എന്താണ് സംഭവിച്ചത്. എത്രവിഷമത്തോടെയാണ് ദിലീപ് ഇവിടെയിരിക്കുന്നതെന്ന് ദിലീപിന് അറിയാം.’ എന്നും മുകേഷ് രോഷത്തോടെ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ ഇടപെടലില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് യോഗത്തില്‍ ഉയര്‍ത്താമെന്നും അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചെങ്കിലും ആരും ഒരു സംശയം ചോദിച്ചിട്ടില്ല. അതിനാലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നാണ് ഗണേഷിന്റെ വിശദീകരണം.

‘രണ്ടുപേരും ഞങ്ങളുടെ മക്കളാണ്. നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ഞങ്ങള്‍ അവരെ തള്ളിപ്പറയില്ല. ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും.’ എന്നു പറഞ്ഞ് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെ ഡയസിലിരുന്ന് താരങ്ങള്‍ കൂക്കിവിളിക്കുകയും ചെയ്തു.


Must Read: ഒടുക്കം നിവൃത്തിയില്ലാതെ മോദി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി


ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് അമ്മ പത്രസമ്മേളനം അവസാനിപ്പിച്ചത്. അമ്മ ഒറ്റക്കെട്ടാണെന്നും ആക്രമിക്കപ്പെട്ട നടിയ്ക്കും ദിലീപിനും ശക്തമായ പിന്തുണ നല്‍കുന്നെന്നും ഭാരവാഹികള്‍ അറിയിച്ചു.

Advertisement