കമല്‍ ഹാസന് കേരള സര്‍ക്കാര്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ നിന്നു വിട്ടു നിന്നതിന്റെ പേരുദോഷം മാറ്റാന്‍ അമ്മ കമലിന് സ്വന്തം നിലയില്‍ സ്വീകരണം നല്‍കുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് അമ്മ ട്രഷറര്‍ ജഗദീഷ് തന്നെയാണ് പ്രഖ്യാപിച്ചത്.

മലയാളത്തിലും തമിഴിലും അഭിനയത്തിലും സംവിധാനത്തിലും പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭയാണ് കമല്‍ഹാസന്‍.

അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ കമല്‍ഹാസന് നല്‍കിയ സ്വീകരണത്തില്‍ നിന്നും അമ്മ വിട്ടു നിന്നത് വിവാദമായിരുന്നു. എന്നാല്‍ ഒരു പ്രാദേശിക ചാനലില്‍ ലൈവ് സംപ്രേഷണം ഉള്ളതുകൊണ്ടായിരുന്നു അന്ന് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന ജഗദീഷ് വിശദീകരിക്കുന്നു. കമല്‍ഹാസനെ അനാദരിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.