താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പോരിനിരയാവുന്നത് ഷമ്മിതിലകനാണ്. അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും തിലകനോടുള്ള വിരോധം തീര്‍ക്കുന്നത് മകന്‍ ഷമ്മി തിലകനോടാണെന്നാണ് പുതിയ ആക്ഷേപം.

അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും തല്ലിപ്പിരിഞ്ഞ തിലകനൊട് അവഗണനകാണിക്കുന്നതില്‍ കുറ്റം പറയാനില്ല. എന്നാല്‍ തിലകനോടുള്ള ദേഷ്യം ഷമ്മിയോട് തീര്‍ക്കുന്നതാണ് നടനെ വിഷമിപ്പിക്കുന്നത്. അച്ഛനും അമ്മക്കും ഇടയില്‍ കിടന്ന് നശിക്കുന്നത്‌ തന്റെ സിനിമാ ഭാവിയാണെന്നാണ് ഷമ്മിയുടെ പരാതി.

മലയാള സിനിമയില്‍ പ്രതിനായക വേഷത്തില്‍ തിളങ്ങിയ താരമാണ് ഷമ്മിതിലകന്‍. നല്ല ശബ്ദവും, ശബ്ദനിയന്ത്രണവും ഈ താരത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഷമ്മിയെ ഇപ്പോള്‍ ഡബ്ബിങ് ടേബിളില്‍ നിന്നും പോലും ഒഴിച്ചുനിര്‍ത്തിയിരിക്കുകയാണ്.

ഷമ്മിക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് ചില സോഴ്‌സുകളില്‍ നിന്നു ലഭിക്കുന്ന വിവരം.