ന്യൂദല്‍ഹി: അമിതാഭ് ബച്ചനെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡി. ബച്ചനെ അംബാസഡറാക്കണമെന്നാവശ്യപ്പെട്ടു ബി ജെ പി നേതാവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വി കെ മല്‍ഹോത്ര കല്‍മാഡിക്കു കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയായണ് കല്‍മാഡി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പുതിയ മുഖത്തെ ഗെയിംസ് ബ്രാന്‍ഡ് അംബാസഡറാക്കാനാണു താല്‍പര്യമെന്നു കല്‍മാഡി പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ബാന്ദ്ര വോര്‍ളി കടല്‍പാലം ഉദ്ഘാടനത്തിന് ബച്ചന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ബച്ചന്‍ ഉണ്ടെന്നറിയുമെങ്കില്‍ പരിപാടിക്കെത്തില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞിരുന്നു.