എഡിറ്റര്‍
എഡിറ്റര്‍
അമിതാഭ് ബച്ചന്‍ ടിവി സീരിയല്‍ രംഗത്ത് സജീവമാകുന്നു
എഡിറ്റര്‍
Thursday 14th February 2013 11:44am

അമിതാഭ് ബച്ചന്‍ ടിവി സീരിയല്‍ രംഗത്ത് സജീവമാകുന്നു. ഈ വര്‍ഷം അവസാനത്തോടെ സപ്രേക്ഷണം ചെയ്യാനുദ്ദേശിക്കുന്ന സീരിയലിന്റെ മുഖ്യറോളിലാണ് അമിതാഭ് എത്തുന്നത്. എന്നാല്‍ സീരിയലിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ബിഗ് ബി ഇതുവരെ പുറത്ത് വിട്ടില്ല.

Ads By Google

അമിതാഭിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ എ.ബി.സി.എല്ലുമായി സഹകരിച്ചാണ് സീരിയല്‍ നിര്‍മ്മാണം. ഇതിന്റെ കാസ്റ്റിംഗ് മുബൈയില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ടെലിവിഷന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ സീരിയലിലെ മറ്റ് താരങ്ങളുടെ നിര്‍ണ്ണയം മുംബൈ അന്ധേരിയിലുള്ള വിവിധ സ്റ്റുഡിയോകളില്‍ നടന്നു വരികയാണ്.

വന്‍ ബജറ്റിലൊരുക്കുന്ന ഈ മെഗാ സീരിയല്‍ അമിതാഭ് ബച്ചന്റെ കരിയറിലും ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലും വന്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ്  സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം.

ഈ മെഗാ സീരിയലിനു വേണ്ടി സമയം നീക്കി വക്കേണ്ടുന്നതിനാല്‍ ഈ വര്‍ഷം പുതിയ സിനിമകളുടെ കരാറുകളിലൊന്നും ബച്ചന്‍ ഒപ്പു വച്ചിട്ടില്ല.

ഇതുവരെ ബിഗ് സ്‌ക്രീനില്‍  മാത്രം കണ്ട അമിതാഭിനെ മിനി സ്‌ക്രീനിലും കാണാമെന്ന സന്തോഷത്തിലാണ് ബോളീവുഡിലെ ആരാധകര്‍. ബച്ചന്റെ  ഈ ആദ്യ മെഗാസീരിയലിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.

Advertisement