എഡിറ്റര്‍
എഡിറ്റര്‍
ഗുരു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്ന അമിത് ഷായെ കാത്ത് ചുവന്ന പരവതാനി വിരിച്ച് മാലയും ബൊക്കയുമായി നിന്ന ബി.ജെ.പിക്കാര്‍ ഇളിഭ്യരായി: ഒന്ന് നിര്‍ത്തുകപോലും ചെയ്യാതെ അമിത് ഷാ പോയി
എഡിറ്റര്‍
Friday 2nd June 2017 2:46pm

കൊച്ചി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് വേണ്ടി പുഷ്പാര്‍ച്ചന ചടങ്ങുകള്‍ ഒരുക്കി കൊച്ചിയില്‍ കാത്തു നിന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഒടുവില്‍ ഇളിഭ്യരായി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി അമിത് ഷാ കൊച്ചിയിലിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുമെന്നും പാലാരിവട്ടത്തെ ശ്രീനാരായണ ഗുരു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.


Dont Miss കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു 


ഇതുപ്രകാരം ചുവന്ന പരവതാനി വിരിച്ച് ശ്രീനാരായണ ഗുരു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനായി പൂവും ബൊക്കയും മാലയും വാങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ അടുത്തുകൂടി വാഹനത്തില്‍ കടന്നുപോയ അമിത് ഷാ അവിടെ ഇറങ്ങിയില്ല. പുഷ്പാര്‍ച്ചന നടത്താനായി ഒരുക്കങ്ങള്‍ നടത്തി കാത്തുനിന്ന ബി.ജെ.പിക്കാര്‍ ഇതോടെ നിരാശരാവുകയും ചെയ്തു.

തിരുവനന്തപുരത്ത് ഇറങ്ങിയ അമിത് ഷാ അവിടെ കൂടിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതേസമയം അമിത് ഷാ കൊച്ചിയില്‍ ഇറങ്ങി തങ്ങളെ കാണാതിരുന്നതില്‍ അമര്‍ഷമൊന്നുമില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്.

അമിത് ഷാ മനപൂര്‍വം ഇറങ്ങാതിരുന്നതല്ലെന്നും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പൊലീസ് വാഹനം നിര്‍ത്താന്‍ അനുമതി നല്‍കിയില്ലെന്നും പൊലീസ് നടപടിയില്‍ തങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം അമിത് ഷായുടെ പരിപാടിയുടെ കൂട്ടത്തില്‍ പുഷ്പാര്‍ച്ചന നടത്താനുള്ള തീരുമാനം ഇല്ലായിരുന്നന്നാണ് പൊലീസ് വിശദീകരണം.


Don’t Miss: ‘ഞങ്ങള്‍ക്ക് നീതി വേണം’; അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥിനികളുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു; നഗരഹൃദയത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി എ.എ.പി


ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അമിത്ഷായെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. ദേശീയ സെക്രട്ടറി എച്ച്. രാജ, അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരും അമിത് ഷായെ സ്വീകരിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഗസ്റ്റ് ഹൗസില്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തു.

Advertisement