എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ പറഞ്ഞത് കള്ളം: മോദി ഇതുവരെ പോയത് 48 രാജ്യങ്ങളില്‍, ഇതേകാലയളവില്‍ മന്‍മോഹന്‍ സിങ് പോയത് 18 രാജ്യങ്ങളില്‍
എഡിറ്റര്‍
Monday 3rd July 2017 10:54am

ന്യൂദല്‍ഹി: വിദേശയാത്രയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ മുന്‍പന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന കള്ളം.

പ്രധാനമന്ത്രി പദത്തില്‍ 37മാസം പിന്നിട്ടതിനിടെ മോദി സന്ദര്‍ശിച്ചത് 48രാജ്യങ്ങളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചത് വെറും 18 രാജ്യങ്ങള്‍ മാത്രമാണ്.


Also Read: ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം


പത്തുവര്‍ഷത്തെ കാലയളവിനിടെ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചത് 42 രാജ്യങ്ങളാണ്. അതായത് മോദി മൂന്നുവര്‍ഷം കൊണ്ട് സന്ദര്‍ശിച്ചതിനേക്കാള്‍ കുറവ്. വസ്തുത ഇതാണെന്നിരിക്കെയാണ് അമിത് ഷാ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

എല്ലാവരും മോദിയുടെ വിദേശ യാത്രയെ കുറ്റം പറയുന്നുവെന്നും എന്നാല്‍ മന്‍മോഹന്‍ സിങ് നടത്തിയതിനേക്കാള്‍ കുറച്ച് വിദേശ യാത്രകളെ മോദി നടത്തിയിട്ടുള്ളൂ എന്നുമാണ് ഷാ പറഞ്ഞത്.

2014 മെയ് 26നാണ് നരേന്ദ്രമോദി തഅധികാരത്തിലേറിയത്. അധികാരത്തിലിരുന്നതിന്റെ 13% ദിവസം അതായത് 144ദിവസം അദ്ദേഹം വിദേശത്താണ് ചിലവഴിച്ചത്. ഏറ്റവും കൂടുതല്‍ തവണ അദ്ദേഹം സന്ദര്‍ശിച്ചത് യു.എസ് ആണ്. അഞ്ചു തവണയാണ് അദ്ദേഹം യു.എസിലേക്കു പോയത്.


Don’t Miss: ആക്രമിക്കപ്പെട്ട നടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ എഴുതിയ കത്ത് ‘അമ്മ’ മുക്കി; രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു


ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ രണ്ടുതവതണയും ചൈന, ജര്‍മ്മനി, ജപ്പാന്‍, അഫ്ഗാനിസ്ഥാന്‍, കസഖ്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, സിംഗപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ രണ്ടുതവണ വീതവും ഭൂട്ടാന്‍, ബ്രസീല്‍, മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി, സെയ്ഷല്‍സ്, മൊറീഷ്യസ്, കാനഡ, മംഗോളിയ, ദക്ഷിണകൊറി, ബംഗ്ലാദേശ്, തുര്‍ക്കിമെനിസ്ഥാന്‍, യു.എ.ഇ, അയര്‍ലാന്റ്, ബ്രിട്ടന്‍, തുര്‍ക്കി, മലേഷ്യ, പാകിസ്ഥാന്‍, ബെല്‍ജിയം, സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, മെക്‌സിക്കോ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്റ്, പോര്‍ച്യുഗല്‍, നെതര്‍ലന്റ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഒരുതവണയും സന്ദര്‍ശിച്ചു.

2004 മെയ് 22 അധികാരത്തിലെത്തിയ മന്‍മോഹന്‍ സിങ് 2007 ജൂലൈ രണ്ടിനിടെ 18 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 96 ദിവസമാണ് അദ്ദേഹം വിദേശത്തു കഴിഞ്ഞത്.

Advertisement