എഡിറ്റര്‍
എഡിറ്റര്‍
അഭിതാഭ് ബച്ചനും ജയാബച്ചനും 39ാം വിവാഹവാര്‍ഷികാഘോഷത്തില്‍
എഡിറ്റര്‍
Sunday 3rd June 2012 4:00pm

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ തന്റെ 39 ാം വിവാഹവാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞു പോയ നാളുകളെല്ലാം മനോഹരമായിരുന്നെന്നാണ് അമിതാഭ് പറഞ്ഞത്. 1973 ജൂണ്‍ 3 നായിരുന്നു ആ താരവിവാഹം നടന്നത്. അഭിഷേക് ബച്ചനെ കൂടാതെ ശ്വേതയെന്ന മകളും അമിതാഭ്-ജയ ദമ്പതിമാര്‍ക്കുണ്ട്.

39 വര്‍ഷങ്ങള്‍..ഓരോ മിനുട്ടിലും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. വിവാഹ ആശംസാ കാര്‍ഡുകള്‍ കൈമാറി..ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി. വിവാഹ ആശംസകള്‍ നേര്‍ന്നു.എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ജയയും സഞ്ജീര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ലണ്ടനില്‍ പോയി അവധി ആഘോഷിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിന് മുന്‍പ് വിവാഹം നടത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

എന്നാല്‍ എന്റെ ജീവിതത്തില്‍ വരേണ്ട പെണ്‍കുട്ടിയെ കുറിച്ചും എന്റെ കാഴ്ചപ്പാടുകളെ കുറിച്ചും ഞാന്‍ തുറന്നു പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു. നിനക്ക് അവളെ ഇഷ്ടമാണെങ്കില്‍ വിവാഹം കഴിക്കാം.

ഞാന്‍ വളരെ അനുസരണയുള്ള മകനായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ എന്റെ വിവാഹം പ്ലാന്‍ ചെയ്തു. ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിച്ചു.

ബംഗാളി പണ്ഡിറ്റ് വിവാഹരീതിയിലായിരുന്നു ഞങ്ങളുടെ വിവാഹം. ബൊക്കകള്‍ കൈമാറിയും സിന്ദൂരം തൊടീച്ചും കുരവയിട്ടുമെല്ലാം വിവാഹച്ചടങ്ങുകള്‍ നടന്നു. ആ രാത്രി തന്നെ ഞങ്ങള്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചു..39 വര്‍ഷങ്ങള്‍ക്കുള്ള മുന്‍പുള്ള ആ ദിവസത്തെക്കുറിച്ച് ബച്ചന്‍ പറഞ്ഞു

Advertisement