Shiv Sena chief Bal Thackerayമുംബയ്: ബാന്ദ്ര-വര്‍ലി കടല്‍പ്പാതയുടെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കരുതെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ. ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കേണ്ട കാര്യമെന്താണ്. ബാല്‍ താക്കറെ ചോദിക്കുന്നു.

ചടങ്ങില്‍ പങ്കെടുത്തു എന്നതുകൊണ്ട് അമിതാഭ് ഒരു കുറ്റവും ചെയ്തിട്ടില്ല. അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തതോടെ പരിപാടിയുടെ മാറ്റ് കൂടുക മാത്രമാണ് ചെയ്തത്. പിന്നെന്തിനാണ് കോണ്‍ഗ്രസ് അദ്ദേഹത്തോട് ഈ തരത്തിലുള്ള തൊട്ടുകൂടായ്മ കാണിക്കുന്നത്? . പാക്കിസ്ഥാന്‍ പ്രേമിയായ ഷാറുഖ്ഖാനെ അംഗീകരിച്ച കോണ്‍ഗ്രസ് ബച്ചന് അയിത്തം കല്‍പിക്കുന്നത് എന്തുകൊണ്ടാണ്? ബച്ചന്‍ ഒരു തീവ്രവാദിയോ, കള്ളനോ, കൊള്ളക്കാരനോ ഒന്നുമല്ല. ലോകം അറിയുന്ന കലാകാരനോട് ഇത്തരത്തില്‍ അനാദരവ് കാണിക്കുന്നത് ശരിയല്ലെന്നും താക്കറെ വിശദീകരിക്കുന്നു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് അമിതാഭ് ബച്ചന് ശക്തമായ പിന്തുണയുമായി താക്കറെ രംഗത്തെത്തിയത്.

Subscribe Us: