എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ അഭിഷേകും ശ്വേതയും തുല്യമായി പങ്കിടണം; ജന്റര്‍ ഈക്വാലിറ്റിക്ക് വേണ്ടി അമിതാഭ് ബച്ചന്റെ ട്വീറ്റ്
എഡിറ്റര്‍
Thursday 2nd March 2017 1:26pm

പറയാനുള്ളത് പ്ലക്കാര്‍ഡിലെഴുതി അത് വീഡിയോ ആക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പുതിയ ട്രെന്റ് പിന്തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനും.

തന്റെ മരണശേഷം തന്റെ സ്വത്തുകള്‍ മക്കളായ അഭിഷേകനും ശ്വേതയ്ക്കും തുല്യമായി പങ്കിട്ടെടുക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റാണ് ഇപ്പോല്‍ വൈറലാകുന്നത്. വീ ആര്‍ ഈക്വല്‍, ജെന്റര്‍ ഈക്വാലിറ്റി എന്നീ ഹാഷ്ട്ടാഗുകളും ബച്ചന്‍ പ്ലക്കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നു.

ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എന്റെ മകനും മകള്‍ക്കും സ്വത്തുക്കള്‍ തുല്യമായി പങ്കിട്ടെടുക്കാമെന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ലിംഗസമത്വത്തിനായുള്ള പോരാട്ടമെന്ന നിലയ്ക്കാണ് ഇത്തരമൊരു പ്രോമോഷന് അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്. ബച്ചന്റെ ട്വീറ്റിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

ബിഗ്ബി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സര്‍ക്കാര്‍ 3 എന്ന രാംഗോപാല്‍ വര്‍മയുടെ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയത്. ഏപ്രില്‍ 7 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Advertisement