ന്യൂ ദല്‍ഹി: ഒടുവില്‍ തന്റ അറുപത്തിയെട്ടാം വയസ്സില്‍ ഇന്ത്യന്‍ സിനിമയുടെ ഷഹന്‍ഷാ അമിതാബ് ബച്ചന്‍ ഹോളിവുഡില്‍ അഭിനയിക്കുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിനായി ബിഗ് ബി ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ എഴുത്തുകാരനായ എഫ്. സ്‌കോട്ട് ഫിസ്ജറാള്‍ഡിന്റെ ഫ്രദി ഗ്രെയ്റ്റ് ഗേറ്റ്‌സ്‌ബൈയ്ത്ത എന്ന നോവലിനെ ആധാരമാക്കിയുള്ള ചിത്രത്തിലാണ് ബിഗ് ബി അഭിനയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സിനിമാ സംഘത്തോടൊപ്പം ചേരും.

രഹസ്യമായി വെച്ചിരുന്ന ഈ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് സ്ഥിരീകരിച്ചത്. തീന്‍പട്ടി, അല്ലാദിന്‍ എന്നീ വേഷങ്ങളില്‍ ബിഗ് ബി കൈകാര്യം ചെയ്ത തരത്തിലുള്ള വേഷമാണ് ഈ ചിത്രത്തില്‍. റൊമാന്റിക് ഡ്രാമയായ ചിത്രത്തില്‍ നിഗൂണ്ഡ സ്വഭാവമുള്ള ചൂതാട്ടക്കാരനായ മേയറുടെ വേഷമാണ് അമിതാഭിന് ഈ ചിത്രത്തില്‍. ടൈറ്റാനിക്ക് എന്ന ക്ലാസിക്കിലൂടെ ലോകമെമ്പാടും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച പ്രശസ്ത നടന്‍ ലിയാനര്‍ഡോ ഡികാപ്രിയോ ആണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചരിത്രപരമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആസ്‌ത്രേലിയയിലാണ് നടന്നു വരുന്നത്. 125 ദശലക്ഷം ഡോളറാണ് ചിത്രത്തന്റെ ചിലവ് കണക്കാക്കുന്നത്.

നാല് ദശകത്തോളമെത്തിയ സിനിമാ ജീവിതത്തില്‍ അമിതാബ് ആദ്യമായാണ് ഒരു ഇന്റര്‍നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. ‘ഞാന്‍ വ്യക്തിപരമായി വളരെ സന്തോഷവാനാണ്. ലോക സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ ഞങ്ങളുടെ ടീമില്‍ ഉടന്‍ ചേരും’ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബാസ് ലൂഹര്‍മാന്‍സ് പറഞ്ഞു. സ്‌കോട്ടിഷ്ആസ്‌ട്രേലിയന്‍ നടി ഇസ്ലാ ഫിഷര്‍, ടോബി മാഗിര്‍, ജോല്‍ എഡ്‌ജേര്‍ട്ടണ്‍, കാരി മുല്ലിഗണ്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രമുഖ അഭിനേതാക്കള്‍. സിനിമ ത്രിഡിയിലും റ്റു ഡിയിലും പുറത്തിറക്കും.