എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷകരുടെ കടംതീര്‍ക്കാന്‍ ബിഗ് ബിയുടെ ധനസഹായം
എഡിറ്റര്‍
Monday 14th May 2012 2:39pm

ദരിദ്രരായ 90 കര്‍ഷകരെ രക്ഷിക്കാന്‍ ബിഗ് ബി എത്തുന്നു. സിനിമയിലല്ല ജീവിതത്തില്‍. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലുള്ള കര്‍ഷകര്‍ക്കാണ് ബിഗ് ബിയുടെ സഹായം ലഭിച്ചത്.

ഇവരുടെ കടംതീര്‍ക്കാന്‍ ആവശ്യമായ പണം ബിഗ് ബി ശനിയാഴ്ച അവരുടെ വീട്ടിലെത്തി കൈമാറി. അര്‍ഹരായ 24 കര്‍ഷകരുടെ വീട്ടിലെത്തി ബിഗ് ഉടന്‍ ചെക്ക് കൈമാറും എന്നാണ് അറിയാന്‍ കഴിയുന്നത്.

വാര്‍ധയിലെ ഗാന്ധി സിറ്റിയിലും മുംബൈയിലും ഉള്ള റോട്ടറി ക്ലബ്ബ് അംഗങ്ങളാണ് 20 ഗ്രാമങ്ങളില്‍ നിന്നായി ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ലിസ്റ്റ് ശേഖരിച്ചു നല്‍കിയത്. മുപ്പത് ലക്ഷം രൂപയാണ് ബിഗ് ഇവര്‍ക്ക് നല്‍കിയത്.

കടക്കാരായ കര്‍ഷകരെ സഹായിക്കാനുള്ള ആഗ്രഹം ബിഗ് തങ്ങളോട് പറഞ്ഞപ്പോള്‍ 300 പേരുടെ ലിസ്റ്റും അവരുടെ കടത്തിന്റെ കണക്കും അദ്ദേഹത്തിന് നല്‍കുകയായിരുന്നെന്ന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മഹേഷ് മകോല്‍കര്‍ പറഞ്ഞു.

ലിസ്റ്റ് ബച്ചന് നല്‍കിയശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ സ്ഥലത്തെത്തി നിജസ്ഥിതി അന്വേഷിച്ച് മനസിലാക്കി. അതിനുശേഷം ഇവരില്‍ നിന്നും 114 പേരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക് പണം നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

900 ഗ്രാമങ്ങളാണ് ഈ ചില്ലയിലുള്ളത്. ഇതില്‍ 22 ഗ്രാമങ്ങളിലുള്ളകര്‍ഷകര്‍ക്കാണ് ധനസഹായം ലഭിച്ചിരിക്കുന്നത്.

Malayalam News

Advertisement