എഡിറ്റര്‍
എഡിറ്റര്‍
റസൂല്‍ പൂക്കുട്ടിയുടെ ചിത്രത്തില്‍ ബിഗ് ബി പാക്കിസ്ഥാനി
എഡിറ്റര്‍
Thursday 30th August 2012 11:05am

ശബ്ദമിശ്രണത്തിലൂടെ ഓസ്‌കാറില്‍ മുത്തമിട്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സംവിധായകനാവുകയാണ്. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ജീവിക്കുന്നവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയുടെ വേഷമാണ് ബിഗ് ബി ചെയ്യുക.

Ads By Google

ചിത്രവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയെന്ന് ഇരുവരും വെളിപ്പെടുത്തി. പാക് സ്വദേശിയുടെ വേഷം ചെയ്യാന്‍ ബിഗ് വാക്കാല്‍ സമ്മതിച്ചതായാണ് വിവരം.

‘ അദ്ദേഹം (പൂക്കുട്ടി) എന്നെ വന്ന് കണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല’ ബച്ചന്‍ പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രം മറ്റൊരു രാജ്യത്ത് നിന്നാണെന്നും രാഷ്ട്രീയ വിഷയമല്ല ചിത്രം കൈകാര്യം ചെയ്യുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇത് തീര്‍ത്തും മാനുഷികമായ വിഷയമാണ്. ഇരു അതിര്‍ത്തിയിലെയും ജനങ്ങളെ വിഷയം സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനുവേണ്ടി ബച്ചനെ സമീപിച്ചകാര്യവും പൂക്കുട്ടി വെളിപ്പെടുത്തി.

ഒരു അച്ഛനും മകനും തതമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Advertisement