മുംബൈ: പ്രശസ്ത ഗെയിം ഷോ കോന്‍ ബനേഗ കോര്‍പ്പതിയുടെ എല്ലാ സീസണുകളും സാമൂഹ്യപ്രധാന്യമുള്ള ആശയങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും ഈ ഷോയുടെ അവതാരകന്‍ പറയുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതൊരു പരിഹാരമല്ലെന്നാണ്.

Ads By Google

സെല്‍ഫോണ്‍ ഇല്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ക്ക് എങ്ങനെ ഈ ഷോയില്‍ പങ്കെടുക്കാനാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായി ചെയ്യാന്‍ കഴിയുന്ന ദാനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അതിനെക്കുറിച്ച് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിഗ് ബി വ്യക്തമാക്കി.

‘ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ഉത്തരവാദിത്തം കെ.ബി.സി ഏറ്റെടുത്തെന്ന് പറയുന്നത് തെറ്റാണ്. സര്‍ക്കാരും കോര്‍പ്പറേറ്റുകളുമാണ് അത് ചെയ്യേണ്ടത്. അവര്‍ അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട്. ‘ ബച്ചന്‍ പറഞ്ഞു.

‘ എന്റെ മുന്നില്‍ മത്സരാര്‍ത്ഥി ഇരിക്കുമ്പോള്‍, അവര്‍ അവരുടെ കദനകഥ പറയുമ്പോള്‍ എനിക്കും വിഷമമുണ്ട്. ഞാനത് നിയന്ത്രിക്കുന്നു’ ബച്ചന്‍ വ്യക്തമാക്കി.

അറിവിന്റെ ശക്തിയാണ് കെ.ബി.സിയുടെ അടിസ്ഥാനം. ‘സിര്‍ഫ് ഗ്യാന്‍ ഹി ആപ്‌കോ ആപ്ക ഹക് ദിലാത് ഹെ’ എന്നാല്‍ കെ.ബി.സിയുടെ ആറാം സീസണിന്റെ തീം. വിദ്യാസമ്പന്നരായവര്‍ ഈ വേദിയിലേക്ക് കടന്നുവരൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ ഭാഗ്യം പരീക്ഷിച്ച് പണം നേടാമെന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നതെന്നും അമിതാഭ് പറഞ്ഞു.

ഇന്ത്യയിലെ വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സര്‍ക്കാരിനറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യു.കെ ഗെയിം ഹൂ വാണ്ട്‌സ് ടു ബീ എ മില്യനെയര്‍ എന്നതിന്റെ ഹിന്ദി വേര്‍ഷനാണ് കെ.ബി.സി 2000ത്തിലാണ് ആദ്യമായി ഈ ഷോ അവതരിപ്പിച്ചത്.