എഡിറ്റര്‍
എഡിറ്റര്‍
അമിതാഭ് ബച്ചന് വീണ്ടും ഉദരരോഗം
എഡിറ്റര്‍
Tuesday 10th April 2012 9:35am

മുംബൈ: അമിതാഭ് ബച്ചന് ഉദരരോഗം വീണ്ടും പിടികൂടുന്നു. രണ്ടുമാസം മുമ്പ് ഉദരശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന ബച്ചന് കഴിഞ്ഞ രണ്ട് ദിവസമായി കഠിനമായ വയറുവേദനയാണ്. ചൊവ്വാഴ്ച അന്ധേരിയിലെ സെവന്‍ ഹില്‍ ആശുപത്രിയിലെത്തി സി.ടി സ്‌കാന്‍ എടുക്കേണ്ടിവരുമെന്ന് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.

‘ കഴിഞ്ഞ രാത്രി… ഞാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് കിടക്കാനൊരുങ്ങുകയായിരുന്നു. പക്ഷെ കഠിനമായ വയറുവേദന കാരണം എനിക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. നടക്കാനോ, ഇരിക്കാനോ, കിടക്കാനോ കഴിയുന്നില്ല. ‘ ബ്ലോഗില്‍ ബച്ചന്‍ വ്യക്തമാക്കുന്നു. വേദനസംഹാരിയുപയോഗിച്ച് അന്നത്തെ വേദന മറികടന്നെങ്കിലും പിന്നീടും തനിക്ക് അസ്വസ്ഥത തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന് മുമ്പ് ഇത്ര വേദനയുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് രണ്ട് മാസത്തിനുശേഷവും ഈ വേദന അനുഭവപ്പെടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിബ്രവരി 11നാണ് 69 കാരനായ ബച്ചന്‍ അന്ധേരിയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. 1982ല്‍ ‘കൂലി’ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ബച്ചന് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തെ വയറുവേദന മാറാതെ പിന്തുടരുകയായിരുന്നു.

Advertisement