എഡിറ്റര്‍
എഡിറ്റര്‍
ഈ മാസം അവസാനത്തോടെ സിനിമയിലേക്ക് തിരിച്ചെത്തും: അമിതാഭ് ബച്ചന്‍
എഡിറ്റര്‍
Wednesday 9th January 2013 4:06pm

കഴിഞ്ഞ കുറച്ചുനാളായി ബോളിവുഡ് സിനിമയില്‍ സജീവ സാന്നിധ്യമല്ലാതിരുന്ന ബിഗ് ബി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഈ മാസം അവസാനത്തോടെ താന്‍ കമിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടങ് ആരംഭിക്കുമെന്ന് ബച്ചന്‍ അറിയിച്ചു കഴിഞ്ഞു.

Ads By Google

കഴിഞ്ഞ മെയില്‍ അഭിനയിച്ച രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തിന് ശേഷം ബിഗ് ബി ബോളിവുഡില്‍ നിന്നും വിട്ടുനിന്നിരുന്നു.

ജനുവരി അവസാനത്തോടെ ചില ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തുടര്‍ന്നും എന്നെ സ്‌ക്രീനില്‍ കാണാം.- ബച്ചന്‍ പറഞ്ഞു.

ബോല്‍ ബച്ചന്‍, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായി ബിഗ് ബി എത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സര്‍ജറിക്ക് ശേഷം സിനിമകളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കാന്‍ ബിഗ് ബി ശ്രദ്ധിച്ചിരുന്നു.

സര്‍ജറിക്ക് ശേഷം അല്‍പം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അധികം സിനിമയൊന്നും കമിറ്റ് ചെയ്യാതിരുന്നത്. ആ സമയങ്ങളില്‍ കോന്‍ ബനേഗാ ക്രോര്‍ പതി മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അസുഖമെല്ലാം ഭേദമായി. ഇനി സിനിമയില്‍ സജീവമാകാമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

പ്രകാശ് ഝായുടെ സത്യാഗ്രഹ ഹോളിവുഡ് ചിത്രമായ ദ ഗ്രേറ്റ് ഗാറ്റ്‌സ്‌ബൈ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Advertisement