Categories

ക്രോര്‍പതിയില്‍ ബച്ചന്‍ വീണ്ടും

amithab bachanഅമിതാഭ് ബച്ചനെ മിനി സ്‌ക്രീനിലെ മെഗാ സ്റ്റാറാക്കി മാറ്റിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനായി വീണ്ടും ബച്ചന്‍ എത്തുന്നു. ക്രോര്‍പതിയുടെ അഞ്ചാം പതിപ്പിലാണ് അമിതാബ് വീണ്ടുമെത്തുന്നത്. കെബിസിയുടെ അഞ്ചാംപതിപ്പ് അവതരിപ്പിയ്ക്കുന്നതുമായി ബനധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

2000ത്തില്‍ ആരംഭിച്ച ഷോയുടെ ഒന്നും രണ്ടും പതിപ്പുകളുടെ അവതാരകന്‍ ബച്ചന്‍ തന്നെയായിരുന്നു. ഹു വാണ്ട് ടു ബി എ മില്യനെയര്‍ എന്ന ബ്രട്ടീഷ് ഗെയിം റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് കോന്‍ ബനേഗാ ക്രോര്‍പതി. ബച്ചന്റെ ആദ്യ ടിവി ഷോ സ്റ്റാര്‍ ടിവിയെ ടാംറേറ്റിങില്‍ ഒന്നാമതെത്തിച്ചിരുന്നു.

മൂന്നാമത്തെ ക്രോര്‍പതിയില്‍ ഷാരൂഖ് ഖാന്‍ അവതാരകനായി. സോണി ടിവി സംപ്രേക്ഷണം ചെയ്ത നാലാംപതിപ്പില്‍ സമ്മാനം അഞ്ചുകോടിരൂപയാക്കി ബച്ചന്‍ തന്നെ കെ.ബി.സിയില്‍ തിരിച്ചെത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം റിയാലിറ്റി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതി സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില