Administrator
Administrator
അമിതാഭ് ബച്ചന് ഡോക്ട്രേറ്റ്
Administrator
Friday 21st October 2011 9:26am

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് ആസ്‌ത്രേലിയയിലെ ക്യൂന്‍സ് ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

‘ഇതുപൊലൊരു അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ തനിക്ക് തികഞ്ഞ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് 69 കാരനായ ബിഗ് ബി  പറഞ്ഞു. സിനിമാ ലോകത്തെ സംഭാവനകള്‍ക്ക് ബിഗ് ബി നേടുന്ന നാലാമത്തെ ഡോക്ട്രേറ്റാണിത്.

ഇന്ത്യന്‍ സിനിമാ മേഖലയില്‍ താന്‍ നല്‍കിയ സംഭാവനകള്‍ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അമിതാഭ് പറഞ്ഞു. ആസ്‌ത്രേലിയയിലെയും അമേരിക്കയിലെയും പ്രഫഷണല്‍സിനെ ബന്ധിപ്പിക്കുന്ന കണ്ണിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിന് ഒരു അവസരം തന്നതില്‍ നന്ദിയുണ്ട്. ഇന്ത്യയ്ക്കും ആസ്‌ത്രേലിയയ്ക്കും ഇടയില്‍ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നേരത്തെ യു.കെയിലെ ഡീ മോണ്ട്‌ഫോര്‍ട്ട് യുനിവേഴ്‌സിറ്റിയില്‍ നിന്നും, ദല്‍ഹിയിലെ ഝാന്‍സി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമിതാഭിന് അംഗീകാരം ലഭിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള വംശീയ അധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമെന്ന രീതിയില്‍ ഇതേ യൂണിവേഴ്‌സിതന്നെ ബച്ചന് രണ്ട് വര്‍ഷം മുമ്പ് ഹോണററി ഡോക്ട്രേറ്റ് നല്‍കിയിരുന്നു.

Advertisement