Categories

ബിഗ് ബിയുടെ പേരില്‍ രാ വണിനെതിരെ വ്യാജ ട്വീറ്റ്

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ അലോസരപ്പെടുത്തിക്കൊണ്ട് ബച്ചന്റെ പേരില്‍ ‘രാ വണ്ണി’നെതിരെ വ്യാജ ട്വീറ്റ്. ഷാരൂഖ് ഖാന്റെ അഭിമാന ചിത്രമായ ‘രാ വണ്‍’ മോശം ചിത്രമാണെന്ന രീതിയിലാണ് ബച്ചന്റെ പേരില്‍ വ്യാജനെത്തിയത്. ഇപ്പോള്‍ റിലീസായ ഷാരൂഖ് ഖാന്റെ സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ഹീറോ ചിത്രം ‘രാ വണ്‍’ ഏറ്റവും മോശമായത്’ എന്നാണ് വ്യാജ ട്വിറ്റര്‍ പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നത്.

ഇതിനേട് ബിഗ്ബി പ്രതികരിച്ചുകഴിഞ്ഞു. ഇത് തന്റെ ഐഡി അല്ലെന്ന് ബച്ചന്‍ വ്യക്തമാക്കി. എന്റെ പേരില്‍ വ്യാജ ഐഡി ഉപയോഗിച്ച് റാ വണ്ണിനെതിരെ ആക്ഷേപം വരുന്നുണ്ട്. ഞാന്‍ സിനിമ കണ്ടിട്ടുപോലുമില്ല. ഷാരൂഖിന് എല്ലാ വിധ ആശംസകളും നേരുന്നു’ അറുപത്തൊന്‍പതുകാരനായ മെഗാ സ്റ്റാര്‍ ബച്ചന്‍ പ്രതികരിച്ചു.

തന്റെ ഐഡി @SrBachchan ആണെന്നും, @SrBachhann എന്നതു വ്യാജമാണെന്നും അദ്ദേഹം കുറിച്ചു. തന്നെയും രാ വണിനേയും ബന്ധിപ്പിച്ച് ഒട്ടേറെ വാര്‍ത്ത പുറത്തവരുന്നുണ്ടെന്നും ഇതൊക്കെ ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിശബ്ദനായിരിക്കുന്ന ഒരു മനുഷ്യന്റെ ഉഗ്രകോപത്തെ സൂക്ഷിക്കണമെന്ന താക്കീതും അമിതാഭ് തരുന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ഇറോസ് ഇന്റര്‍നാഷണലും ചേര്‍ന്ന് 150 കോടി മുടക്കി നിര്‍മിച്ച റാ വണ്‍ ദീപാവലി ദിനത്തിലാണ് റിലീസ് ചെയ്തത്.

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തെന്നിന്ത്യന്‍ സ്‌റ്റൈന്‍ മന്നല്‍ രജനീകാന്ത് ചിത്രത്തില്‍ ഒരു അതിഥിയായി എത്തുന്നുണ്ട്. ചിത്രത്തിന് പിന്‍തുണയായി അഭിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ ശബ്ദം ചിത്രത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന ‘കോന്‍ ബനേഗാ ക്രോര്‍പതി’ ഷോയില്‍ ബച്ചനും ഷാരൂഖും ചേര്‍ന്ന് ചിത്രത്തെ പ്രമോട്ട് ചെയ്യുകയും ചെയ്തതാണ്. എന്നിട്ടും ബച്ചന്റെ പേരില്‍ത്തന്നെ വ്യാജനെത്തിയതാണ് ബിഗ് ബിയെ വിഷമിപ്പിച്ചിരിക്കുന്നത്.

One Response to “ബിഗ് ബിയുടെ പേരില്‍ രാ വണിനെതിരെ വ്യാജ ട്വീറ്റ്”

  1. Sunil Abdulkadir

    ട്വീറ്റ്, ബച്ചന്റെതോ അല്ലെയോ എന്നതല്ല പ്രശ്നം, രാ വണ്‍ എന്നാ സിനിമ അടുത്ത് റിലീസ് ആയ സിനിമകളില്‍ ഏറ്റവും മോശം സിനിമ ആണ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.