ന്യൂദല്‍ഹി: ബിഗ് ബി അമിതാബ് ബച്ചനും രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെലും തമ്മില്‍ പരസ്യത്തിന്റെ പേരില്‍ തര്‍ക്കം. തന്നോട് ആലോചിക്കാതെ കമ്പനിയുടെ പ്രമോഷനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ബച്ചന്‍ കമ്പനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. കമ്പനിക്കെതിരേ ബിഗ് ബി നോട്ടീസ് അയച്ചിട്ടുണ്ട്.

കമ്പനിയുടെ മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ബിഗ് ബിയുമായി സംസാരിക്കാം എന്ന പരസ്യമാണ് വിവാദമായത്. ഇത് തന്നോട് ആലോചിക്കാതെയാണെന്ന് ബച്ചന്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കി. എന്നാല്‍ ബച്ചന്റെ ശബ്ദം ഉപയോഗിക്കാന്‍ അധികാരമുള്ള ‘ ഇന്‍സൈഡ് ഇന്ത്യ’ യുമായാണ് തങ്ങള്‍ കരാറുണ്ടാക്കിയതെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.