ന്യൂദല്‍ഹി: രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ മത്സരിക്കും. ഓഗസ്റ്റ് എട്ടിന് ഗുജറാത്തില്‍ നിന്നും മത്സരിക്കുന്ന രണ്ട് നേതാക്കളില്‍ ഒരാള്‍ അമിത് ഷാ ആയിരിക്കും.അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യമായാണ് അമിത് ഷാ പാര്‍ലമെന്റില്‍ എത്തുക.

രാജ്യസഭയില്‍ അടുത്തമാസം കാലാധി പൂര്‍ത്തിയാക്കുന്ന സ്മൃതി ഇറാനിയായിരിക്കും മറ്റൊരു സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി. ഇന്ന് നടന്ന ബി.ജെ.പി പാര്‍ലമെന്ററി ഉന്നത തല യോഗത്തിലാണ് തീരുമാനം.


Also Read:  ‘ബിഹാര്‍ നാടകം’;ബി.ജെ.പിയുടെ പിന്തുണയുമായി നിതീഷ് കുമാര്‍ നാളെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും 


മൂന്ന് സീറ്റുള്ള ഗുജറാത്തില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. മധ്യപ്രദേശിലെ മഹാകോഷല്‍ മേഖലയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതാ നേതാവ് സംപാദിയ ഉയികയെയും രാജ്യസഭയിലേക്കു പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.