ന്യൂദല്‍ഹി:  ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഇത്തരം ദുരന്തങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും രാജി ആവശ്യപ്പെടുക മാത്രമാണ് കോണ്‍ഗ്രസിന്റെ ജോലിയെന്നും അമിത് ഷാ പറഞ്ഞു.

ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 74 കുട്ടികള്‍ മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.

ദുരന്തത്തില്‍ ഇന്ന് മൂന്നു കുട്ടികള്‍ കൂടെ മരിച്ചതോടെ മരണസംഖ്യ 74 ആയി ഉയര്‍ന്നിരുന്നു.