Administrator
Administrator
അമി­ത് ഷാ­ക്കെ­തി­രെ നിര്‍­ണാ­യ­ക തെ­ളി­വുകള്‍
Administrator
Thursday 22nd July 2010 10:54pm

ന്യൂ­ദല്‍ഹി: സൊഹറാ­ബു­ദ്ധീന്‍ വ­ധ­ക്കേ­സില്‍ ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര­മ­ന്ത്രി അ­മി­ത് ഷാ­ക്കെ­തി­രെ സി ബി ഐ­ക്ക് ല­ഭിച്ച­ത് നിര്‍­ണാ­യ­ക തെ­ളി­വു­കള്‍. മു­ഖ്യ­മന്ത്രി ന­രേ­ന്ദ്ര മോ­ഡി­യു­ടെ വ­ലം ക­യ് കൂ­ടിയാ­യ അ­മി­ത് ഷാ അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് മു­മ്പില്‍ വെ­ള്ളി­യാഴ്­ച ഹാ­ജ­രാ­കും.

കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഗു­ജ­റാ­ത്ത് പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ സി ബി ഐ­ക്ക് നല്‍കി­യ കു­റ്റസമ്മത മൊ­ഴി­യു­ടെ ഭാ­ഗ­ങ്ങള്‍ ദേശീ­യ ചാ­നലാ­യ ഐ ബി എന്‍ പുറ­ത്ത് വിട്ടു. ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര മ­ന്ത്രി­യെ­ന്ന നി­ല­യിന്‍ ഷാ­ക്ക് കൊ­ല­പാ­ത­ക­ത്തി­ലു­ള്ള പ­ങ്കാ­ണ് കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇ­പ്പോള്‍ ജ­യി­ലില്‍ ക­ഴി­യുന്ന പോ­ലീ­സ് ഇന്‍­സ്‌­പെ­ക്ടര്‍ എന്‍ വി ചൗ­ഹാ­ന്റെ മൊ­ഴി­യില്‍ പ­റ­യു­ന്ന­ത്.

കൊ­ല­പാ­ത­ക­ത്തി­ന് അ­മി­ത് നിര്‍­ദേ­ശം നല്‍­കുന്ന­ത് ഫോ­ണി­ലൂ­ടെ താന്‍ കേ­ട്ടു­വെ­ന്നാ­ണ് മൊ­ഴി­യില്‍ പ­റ­യു­ന്നത്. സൊ­ഹറാ­ബു­ദ്ധീ­ന്‍ കൊല്ല­പ്പെ­ട്ട ഏ­റ്റു­മു­ട്ട­ലി­ന് ശേ­ഷം ഭാ­ര്യ കൗ­സര്‍­ബി­യു­ടെ സംര­ക്ഷ­ണ ചുമ­ത­ല ഇന്‍സ്‌­പെക്ടര്‍ ചൗ­ഹാ­നാ­യി­രു­ന്നു.

‘ ത­ന്റെ മു­ന്നി­ലു­ണ്ടാ­യി­രു­ന്ന ഐ പി എസ് ഓ­ഫീ­സര്‍ ഇന്‍­സ്‌­പെ­ക്ടര്‍ വന്‍­സാര­ക്ക് ഒ­രു ഫോണ്‍­കോള്‍ വന്നു. അ­ദ്ദേ­ഹം വി­ളി­ച്ച­യാള്‍­ക്ക് ന­മ­സ്­കാ­രം പ­റഞ്ഞു. അ­ത് അ­മി­ത് ഷാ ആ­ണെ­ന്ന് എ­നി­ക്ക­റി­യാ­മാ­യി­രുന്നു. കൗ­സര്‍­ബി­യെ­ക്കു­റി­ച്ച് ആ­വ­ലാ­തി­പ്പെ­ടേ­ണ്ടെ­ന്ന് അ­മി­ത്­ഷാ­യെ ബോ­ധ്യ­പ്പെ­ടു­ത്താ­നാ­ണ് വന്‍സാ­ര ആദ്യം ശ്ര­മി­ച്ച­ത്. ആ­ന്ധ്ര­പ്ര­ശിലെയോ രാ­ജ­സ്ഥാ­നി­ലെ പോ­ലീ­സി­ന് ഉ­ടന്‍ ത­ന്നെ അവ­ളെ കൈ­മാ­റു­മെന്നും പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ പ­റ­ഞ്ഞു.

പി­ന്നീ­ട് ഏ­റെ നേ­രം അ­ങ്ങേ­ത്ത­ല­ക്കല്‍ നി­ന്നു­ള്ള സം­ഭാ­ഷ­ണ­മാ­യി­രുന്നു. സം­സാ­രം അ­വ­സാ­നി­ച്ച ശേ­ഷം അ­ദ്ദേ­ഹം എ­ന്നോ­ടി­ങ്ങി­നെ പ­റഞ്ഞു: കൗ­സര്‍­ബി ജീ­വ­നോ­ടി­രി­ക്കുന്ന­ത് അ­പ­ക­ട­മാ­ണെ­ന്നാ­ണ് അ­മി­ത് ഷാ പ­റ­ഞ്ഞത്. കൗ­സര്‍­ബി­യെ കൊ­ല­പ്പെ­ടു­ത്തി മൃ­ത­ദേ­ഹം എ­വി­ടെയും കാ­ണാ­ത്ത ത­ര­ത്തില്‍ ത­ള്ളാ­നാ­ണ് അ­ദ്ദേ­ഹം പ­റ­ഞ്ഞത്. അ­ങ്ങി­നെ­യെ­ങ്കില്‍ കാ­ണാ­താ­യ­താ­യി ക­രു­തി­ക്കൊ­ള്ളും’.

ചൗ­ഹാ­ന് പുറ­മെ ഇന്‍­സ്‌­പെ­ക്ടര്‍ വി എ­സ് സോ­ളങ്കി, സൗ­ഹ്ര­ബു­ദ്ധീന്‍ കേ­സ് അ­ന്വേ­ഷി­ച്ച സി ഐ ഡി ഓ­ഫീ­സര്‍ തു­ട­ങ്ങി­യ­വ­രെല്ലാം അ­മി­ത് ഷാ­ക്കെ­തി­രാ­യി സി ബി ഐ­ക്ക് മൊ­ഴി നല്‍­കി­യി­ട്ടു­ണ്ട്. വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ കേ­സി­ന്റെ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് ന­ശി­പ്പി­ച്ച് ക­ള­യാന്‍ അ­മി­ത് ഷാ നി­ര്‍­ദേ­ശി­ച്ചി­രു­ന്ന­തായും സോ­ള­ങ്കി മൊ­ഴി നല്‍­കി­യി­ട്ടു­ണ്ട്. കുറ്റാ­രോ­പി­തരാ­യ ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് അ­നു­കൂ­ല­മാ­യി അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് തി­രു­ത്തു­വാന്‍ ഐ ജി ഗീ­താ ജോഹ്രി ആ­വ­ശ്യ­പ്പെ­ട്ട­തായും അ­ദ്ദേ­ഹം സി ബി ഐ­യെ അ­റി­യി­ച്ചി­ട്ടു­ണ്ട്.

സു­ഹ്ര­ബു­ദ്ധീന്‍ വ­ധ­ത്തി­ന് സാ­ക്ഷി­യാ­വു­കയും പി­ന്നീ­ട് കൊല്ല­പ്പെ­ടു­ക­യും ചെയ്ത തുള്‍­സി പ്ര­ചാപ­തി ഉ­ദ­യ്­പൂ­രില്‍ ജ­യി­ലില്‍ ക­ഴി­യു­ന്ന സ­മയ­ത്ത് കേ­സ­ന്വേ­ഷ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­വി­ടെ പോ­വ­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് ഐ ജി ഗീ­താ ജോ­ഹ്രി­ക്ക് ക­ത്ത് നല്‍­കി­യി­രുന്നു. എ­ന്നാല്‍ അ­നുമ­തി നല്‍­കി­യില്ല. ഈ ക­ത്ത് പി­ന്നീ­ട് ഫ­യ­ലു­ക­ളില്‍ നി­ന്ന് കാ­ണാ­താ­വു­കയും ചെ­യ്­തു.

2005 നവംബറില്‍ അഹമ്മദാബാദിനു സമീപം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സൊഹറാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെട്ടെന്നായിരുന്നു ഗുജറാത്ത് പോലീസ് പറഞ്ഞത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ എത്തിയ തീവ്രവാദിയാണ് സൊഹറാബുദ്ദീന്‍ എന്നായിരുന്നു പോലീസിന്റെ മൊഴി. എന്നാല്‍, പിന്നീട് നടന്ന നിരവധി അന്വേഷണങ്ങളില്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും സൊഹ്‌റാബുദ്ദീനേയും ഭാര്യ കൌസര്‍ ബിയെയും പോലീസ് വധിക്കുകയായിരുന്നുവെന്നും വ്യക്തമായി.

അഭയ് ചുദാസ്മ ഉള്‍പ്പെടെ നാല് ഐ പി എസ് ഉദ്യോഗസ്ഥരെ വ്യാജ ഏറ്റു­ട്ട­ല്‍ കൊ­ല­യു­മായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റു ചെയ്തിരുന്നു. വന്‍സാര, രാജ് കുമാര്‍ പാണ്ഡ്യന്‍, ദിനേശ് എം എന്‍, എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥരും 10 പോലിസുകാരുമാണ് അറസ്റ്റിലാ­യത്. തുള്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിശദാംശങ്ങളും സി ബി ഐ ഗുജറാത്ത് പോലിസിനോട് ആവശ്യപ്പെട്ടി­ട്ടുണ്ട്. പ്രജാപതി, സുഹ്്‌റാബുദ്ദീന്‍ കേസിലെ പ്രധാന സാക്ഷിയായിരുന്നു.

Advertisement