അഹമ്മദാബാദ്: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതി അമിത് ഷാ ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഷാ ശ്രമിച്ചേക്കുമെന്ന് സി ബി ഐ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നവംബര്‍ 15 വരെ ഷായോട് ഗുജറാത്ത്് വിട്ടുപോകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

സി ബി ഐയുടെ ശക്തമായ വാദം തള്ളിയാണ് ഗുജറാത്ത് ഹൈക്കോടതി അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരേ ഏജന്‍സി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. അതിനിടെ സി ബി ഐയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു.

Subscribe Us: