പനാജി: ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പൊതുയോഗം വിളിച്ച ബി.ജെ.പി പ്രസിഡന്റ് അമിത് ഷായ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്ത് പൊതുപ്രവര്‍ത്തകന്‍. ഗോവയിലെ

Subscribe Us:

പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിമാനത്താളവങ്ങളില്‍ യാതൊരു നിലയ്ക്കുമുള്ള പൊതുപരിപാടികളോ യോഗങ്ങളോ സംഘടിപ്പിക്കാനോ പാടില്ലെന്ന ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിയമത്തിന് വിരുദ്ധമായാണ് അമിത്ഷാ പരിപാടി സംഘടിപ്പിച്ചത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുന്‍പിലായിട്ടായിരുന്നു അമിത് ഷാ പൊതുയോഗം വിളിച്ചത്. പൊതുജനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ യാതൊരു സുരക്ഷാ പരിശോധനയും നടത്താതെ എത്തിയ യോഗം ബി.ജെ.പിക്കാര്‍ സംഘടിപ്പിച്ചത്.


Dont Miss പശുവിനെ പോലും ഹിംസ്രജന്തുവാക്കി വര്‍ഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തില്‍; കെ.എം ഷാജി


അമിത് ഷാ എത്തുന്നതിന് മുന്നോടിയായി തന്നെ വേണ്ട ഒരുക്കങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സി.ഐ.എസ്.എഫിന്റെ സഹായം കൂടി ഇതിനായി ഉപയോഗിച്ചിരുന്നു. വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരേയാണ് പൊതുയോഗത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനായി നിയോഗിച്ചത്.

കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ലോക്കല്‍ പാര്‍ട്ടി തലവന്‍ വിനയ് ടെണ്ടുല്‍ക്കര്‍, മന്ത്രി മൗവിന്‍ ഗോദിന്‍ഹോ തുടങ്ങിയവരും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.

വിഷയത്തില്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സിവില്‍ ഏവിയേഷനും ഗോവ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും അയച്ച പരാതിയില്‍ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ഐറിസ് ആവശ്യപ്പെട്ടു.