എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഈ വിജയം: അമിത് ഷാ
എഡിറ്റര്‍
Saturday 11th March 2017 5:17pm

 

ന്യൂദല്‍ഹി: ബി.ജെ.പിയുടെ നയങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചെന്നതിന്റെ തെളിവാണ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെയും നോട്ട് നിരോധനം ജനങ്ങള്‍ അംഗീകരിച്ചെന്നും അതിന്റെ പ്രതിഫലനമാണ് ഇന്ന് കണ്ടതെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Also read എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ വിദ്യാര്‍ത്ഥിനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം 


മണിപ്പൂരും ഗോവയും ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ ബി.ജെപി ഭരിക്കുമെന്ന് അവകാശപ്പെട്ട അമിത് ഷാ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ജനകീയനായ ഭരണാധികാരിയാണ് മോദിയെന്നും അഭിപ്രായപ്പെട്ടു. ചരിത്ര വിജയമാണ് ബി.ജെ.പി നേടിയത്. ഈ വിജയം രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും വിഭജന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞിരിക്കുകയാണെന്നും ഇത് വികസന രാഷ്ട്രീയത്തിന്റെ കാലമാണെന്നും അമിത് ഷാ പറഞ്ഞു.

യു.പി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക യോഗ്യതയുടെ അടിസ്ഥാനത്തിലാകുമെന്നും അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലും ഉത്തരാണ്ഡിലും വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കക്ഷികള്‍ക്ക് സാധിച്ചില്ലെങ്കിലും ഇവിടെയും അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ പഞ്ചാബില്‍ ദയനീയ പരാജയമായിരുന്നു ബി.ജെ.പി യെ കാത്തിരുന്നത്

പഞ്ചാബില്‍ ബി.ജെ.പിയുടെ തുടര്‍ ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടത്. മണിപ്പൂരില്‍ 25 സീറ്റില്‍ കോണ്‍ഗ്രസും 21 സീറ്റില്‍ ബി.ജെ.പിയുമാണ് നിലവില്‍ ലീഡ് നേടിയിട്ടുള്ളത്.

Advertisement