Categories

അമിത് ഷായുടെ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും

അഹമ്മദാബാദ്: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്് അറസ്റ്റിലായ അമിത് ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17 ലേക്ക് നീട്ടി. പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഷായുടെ അഭിഭാഷകന്‍ മിതേഷ് അമിതിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

സി ബി ഐ കോടതി ജഡ്ജിമാരായ ജി കെ ഉപാധ്യായ് ആണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അമിത് ഷായ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ റൊബാബുദ്ദീന്‍ നിയോഗിച്ച അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. സി ബി ഐ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവിഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നും തന്റെ രാഷ്ട്രീയപ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്നും ജാമ്യാപേക്ഷയില്‍ ഷാ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.